Russian Dog: ‘ഇതാ മറ്റൊരു ഹാച്ചികോ’! ഉടമ മുങ്ങിമരിച്ചു; കൊടുംമഞ്ഞിലും നദിക്കരികെ കാത്തിരുന്ന് നായ
Russian Dog’s 4-Day Wait For Drowned Owner: ഉടമ മുങ്ങി മരിച്ചതറിയാതെ ദിവസങ്ങളോളം കൊടുംമഞ്ഞിലും നദിക്കരികെ കാത്തിരുന്ന് ബെല്‍ക എന്ന റഷ്യന്‍ നായയുടെ കഥയാണ് ലോകത്തിന്‍റെ കണ്ണുനനയിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ബെൽക്കയുടെ കഥ ലോകമറിഞ്ഞത്. തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കുമുകളില്‍ രാത്രിയിലും തനിച്ചിരിക്കുന്ന ബെല്‍കയുടെ ചിത്രം ആരുടേയും കണ്ണുനനയിക്കും.
ഹാച്ചിക്കോ മറക്കാൻ ആർക്കും സാധിക്കില്ല. സ്വന്തം ഉടമയുടെ മരണം അറിയാതെ 10 വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന വളർത്തുനായ ഇന്നും പ്രേക്ഷകരുടെ കണ്ണ് നിറയിപ്പിക്കും. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ലോകം ഒരിക്കലും മറക്കാത്ത പ്രതീകമാണ് ഹാച്ചിക്കോ. ഇതുപോലുള്ള നിരവധി ഹാച്ചിക്കോ നമ്മുടെ ചുറ്റും കാണാണ സാധിക്കും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് റഷ്യയിൽ നിന്ന് വരുന്നത്. ഉടമ മുങ്ങി മരിച്ചതറിയാതെ ദിവസങ്ങളോളം കൊടുംമഞ്ഞിലും നദിക്കരികെ കാത്തിരുന്ന് ബെല്‍ക എന്ന റഷ്യന്‍ നായയുടെ കഥയാണ് ലോകത്തിന്‍റെ കണ്ണുനനയിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ബെൽക്കയുടെ കഥ ലോകമറിഞ്ഞത്. തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കുമുകളില്‍ രാത്രിയിലും തനിച്ചിരിക്കുന്ന ബെല്‍കയുടെ ചിത്രം ആരുടേയും കണ്ണുനനയിക്കും.
ഈയിടെയ്ക്കായിരുന്നു ബെൽക്കയുടെ ഉടമ മുങ്ങിമരിച്ചത്. റഷ്യയിലെ ഉഫ റീജിയണിൽ തണുത്തുറഞ്ഞ നദിക്കു സമീപത്തുകൂടി സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ . ഉടമയായ 59 കാരൻ മരണപ്പെടുന്നത്. നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് മഞ്ഞുപാളികൾ തകർന്ന് വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ഇയാൾ വീഴുന്നതുകണ്ട വഴിയാത്രക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നദിയുടെ മുകൾ ഭാഗം ഐസായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനവും ദുഷ്കരമാക്കി. നാല് ദിവസങ്ങൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം പോലും കണ്ടെത്തിയത്. രക്ഷാപ്രവർത്തകരിൽ ഒരാൾക്ക് ദൗത്യത്തിനിടെ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
Se llama Belka, estuvo días esperando en la orilla de un lago helado cerca de la ciudad rusa de Ufá donde su gran amigo humano falleció, los familiares la llevaron a casa pero mientras los buzos y rescatistas trabajaban ella volvía todos los días.
Cuidarán de ella🙏🐶💞💫 pic.twitter.com/HhtB6rU3hY— Unai Zarraolandia (@unaiwind) November 27, 2024
ഇതിനിടെ തന്റെ ഉടമ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ബെൽക്ക കാവലിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ടും ഉടമ തിരിച്ചുവരുന്നതും കാത്ത് നദീതീരത്ത് തുടർന്നു. രാത്രിയുടെ ഇരുട്ടോ ശരീരം മരവിപ്പിക്കുന്ന തണുപ്പോ അവളെ ബാധിച്ചില്ല. അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നാലു ദിവസത്തോളം നദിക്കരയിൽ കാത്തുനിന്നു ബെൽക. കുടുംബം അവളെ പലതവണ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും അദ്ദേഹത്തെ അവസാനമായി കണ്ട സ്ഥലത്തേക്ക് ബെൽക്ക മടങ്ങിയെത്തി. തണുത്തുറഞ്ഞ നദിക്കുമുകളിൽ രാത്രിയുടെ ഇരുട്ടിലും യജമാനനെ കാത്തിരുക്കുന്ന ബെൽക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എല്ലാവർക്കും പറയാനുള്ളത് പ്രശസ്ത ജാപ്പനീസ് നായ ഹാച്ചിക്കോയോടുടെ കഥയുമായുള്ള സാമ്യത്തെ പറ്റിയാണ്. റഷ്യൻ ഹാച്ചിക്കോയായി ബെൽക്കയെ ലോകം ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു .