Russian Ukraine War: യുക്രൈനിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു, കനത്തനാശനഷ്ടം
Russian Ukraine War: 40 ലേറെ പേർക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകളും ഹൈപ്പർ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലർച്ചെയായിരുന്നു റഷ്യൻ ആക്രമണം. ഇന്നലെയും യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയിരുന്നു.
മോസ്കോ: യുക്രൈനിൽ വീണ്ടും റഷ്യയുടെ വ്യോമാക്രമണം (Russian Ukraine War). പടിഞ്ഞാറൻ നഗരമായ ലിവിവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കനത്തനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയുടെ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊലപ്പെട്ടതായാണ് വിവരം. 40 ലേറെ പേർക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകളും ഹൈപ്പർ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലർച്ചെയായിരുന്നു റഷ്യൻ ആക്രമണം.
അതേസമയം ഇന്നലെയും യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയിരുന്നു. ഇന്നലെ പോൾട്ടാവയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ 50 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ 180 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ALSO READ: വാക്കുപാലിക്കില്ലെ?, ഗസയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; ഫലസ്തീനികള്‍ക്ക് ദാരുണാന്ത്യം
റഷ്യൻ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡൻറ് വ്ലാദമിർ സെലൻസ്കി നേരത്തെ രംഗത്തെത്തിയിരുന്നു. പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി പറഞ്ഞത്.
ഖാർക്കീവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നഗരമാണ് നേരത്തെ ആക്രമിക്കപ്പെട്ടത്. ഇതുവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു അത്. 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കെൽപ്പുള്ള ഇസ്കന്ദർ എന്ന ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനമെന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു.