Russia – Ukrain War: യുദ്ധത്തിന് പോകാതെ പോൺ വിഡിയോ കണ്ട് സമയം കളയുന്ന ഉത്തര കൊറിയൻ സൈനികർ; ചൂഷണം ചെയ്യുന്നത് റഷ്യയിലെ ഇൻ്റർനെറ്റ്

North Korean Soldiers Addicted To Porn : യുക്രൈനെതിരായ യുദ്ധത്തിൽ സഹായിക്കാനെത്തിയ ഉത്തര കൊറിയൻ സൈനികർ പോൺ വിഡിയോകൾക്ക് അടിമകൾ. റഷ്യയെ പരിധികളില്ലാത്ത ഇൻ്റർനെറ്റ് ഉപയോഗിച്ചാണ് ഇവർ പോൺ വിഡിയോകൾക്ക് അടിമകളായത്.

Russia - Ukrain War: യുദ്ധത്തിന് പോകാതെ പോൺ വിഡിയോ കണ്ട് സമയം കളയുന്ന ഉത്തര കൊറിയൻ സൈനികർ; ചൂഷണം ചെയ്യുന്നത് റഷ്യയിലെ ഇൻ്റർനെറ്റ്

ഉത്തര കൊറിയൻ സൈനികർ (Image Courtesy - Social Media)

Published: 

07 Nov 2024 22:48 PM

യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനെത്തിയ ഉത്തര കൊറിയൻ സൈനികർ പോൺ വിഡിയോകൾക്ക് അടിമകളെന്ന് റിപ്പോർട്ട്. രാജ്യത്ത് ലഭിക്കുന്ന പരിധികളില്ലാത്ത ഇൻ്റർനെറ്റ് ഉപയോഗപ്പെടുത്തി ഇവർ പോൺ വിഡിയോകൾ കണ്ട് സമയം കളയുകയാണെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ചെയ്യാനായി എത്തിച്ചതാണെങ്കിലും ഇവർ യുദ്ധം ചെയ്യുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാനായാണ് ഉത്തര കൊറിയയിൽ നിന്ന് സൈനികർ എത്തിയത്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യാനായിരുന്നു ഇവരുടെ വരവ്. എന്നാൽ, റഷ്യയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റ് സൗകര്യം ലഭിച്ചതോടെ സൈനികർ യുദ്ധത്തിന് പോകുന്നതിന് പകരം പോൺ വിഡിയോകൾ കണ്ട് സമയം കളയുകയാണ്. ഉത്തര കൊറിയയിൽ ഇവർക്ക് പരിധികളില്ലാത്ത ഇൻ്റർനെറ്റ് സേവനം ലഭിച്ചിരുന്നില്ല. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയിൽ പല കാര്യങ്ങളിലെന്നപോലെ ഇൻ്റർനെറ്റിൽ കാണാൻ കഴിയുന്ന ഉള്ളടക്കങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. ഇതൊന്നും ഇല്ലാതെ റഷ്യയിൽ ഇൻ്റർനെറ്റ് ഉപയോഗിക്കാൻ ഇവർക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ സൈനികരിൽ ഭൂരിഭാഗം പേരും പോൺ വിഡിയോകൾക്ക് അടിമകളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read : USElection 2024 : ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ?

7000ലേറെ സൈനികരാണ് ഉത്തര കൊറിയയിൽ നിന്ന് റഷ്യയിലെത്തിയത്. ഇവരിൽ ഏറെപ്പേരും യുവാക്കളാണ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആണ് സൈന്യത്തെ അയച്ചത്. റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാനായിരുന്നു തീരുമാനം. എന്നാൽ, ആ തീരുമാനം ഇപ്പോൾ റഷ്യക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉത്തര കൊറിയയിൽ നിന്നെത്തിയ സൈനികർക്ക് അഞ്ച് സ്ഥലങ്ങളിൽ വച്ചാണ് പരിശീലനം നൽകിയത്. ഇവരെ അതിർത്തിയിൽ വിന്യസിച്ചിരിക്കുകയാണ്. ഈ സൈനികരാണ് പോൺ വിഡിയോകൾ കണ്ട് സമയം കളയുന്നത്. റഷ്യയിൽ പോൺഹബ്, യൂപോൺ പോലുള്ള അറിയപ്പെടുന്ന സൈറ്റുകൾ വിലക്കിയിട്ടുണ്ടെങ്കിലും മറ്റ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇൻ്റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. സർക്കാർ നടത്തുന്ന ചില വെബ്സൈറ്റുകൾ സന്ദർശിക്കാനേ ഇവർക്ക് അനുവാദമുള്ളൂ. ഇത് തന്നെ നിരന്തര നിരീക്ഷണത്തിലാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളും സ്വതന്ത്ര മാധ്യമ വെബ്സൈറ്റുകളുമൊന്നും പൊതുജനങ്ങൾക്ക് ഇൻ്റർനെറ്റ് വഴി ലഭിക്കില്ല. അതുകൊണ്ട് തന്നെ പരിധികളും പരിമിതികളുമില്ലാത്ത ഇൻ്റർനെറ്റ് ലഭിച്ചത് ഉത്തര കൊറിയൻ സൈനികർ പോൺ കണ്ടാണ് ഉപയോഗപ്പെടുത്തുന്നത്.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ