5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Romanian Bears: അൽപ്പം സീരിയസാണ്, 500 കരടികളെ കൊല്ലാൻ ഒടുവിൽ തീരുമാനം

കഴിഞ്ഞ വർഷം മാത്രം 220 കരടികളെയാണ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ കൊന്നൊടുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം റഷ്യയ്ക്ക് പുറത്ത് യൂറോപ്പിൽ ഏറ്റവും കൂടുതൽ തവിട്ടുനിറമുള്ള കരടികളുള്ളത് റൊമാനിയയിലാണ്

Romanian Bears: അൽപ്പം സീരിയസാണ്, 500 കരടികളെ കൊല്ലാൻ ഒടുവിൽ തീരുമാനം
Bears | freepik.com
arun-nair
Arun Nair | Published: 16 Jul 2024 15:07 PM

വന്യമൃഗങ്ങൾ ജീവന് ഭീക്ഷണിയാകുന്നതും അവയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതും പുതിയ സംഭവമല്ല. അത്തരമൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് മദ്ധ്യ യൂറോപ്പിലെ റൊമാനിയ. കരടികളെ കൊണ്ട് പൊറുതിമുട്ടിയതോടെ റൊമാനിയൻ പാർലമെന്റ് ഈ വർഷം 481 കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകി. പെട്ടെന്നൊരു സുപ്രഭാതത്തിൽ കൈക്കൊണ്ട തീരുമാനമല്ലിത്.

കാർപാത്തിയൻ പർവതനിരകൾക്കിടയിലൂടെയുള്ള റോഡുകളിലൊന്നിൽ 19 കാരനായ കാൽനടയാത്രക്കാരൻ കരടിയുടെ ആക്രണത്തെ തുടർന്ന് മരിച്ചതോടെയാണ് പ്രധാനമന്ത്രി മാർസെൽ സിയോലാകു പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചത്. പിന്നാലെ കരടികളെ കൊന്നൊടുക്കൻ ഐക്യകണ്ഠമായി ഉത്തരവിട്ടു.

ALSO READ: Dubai Weather : ദുബായിൽ ചൂട് അസഹനീയം; അർദ്ധരാത്രിയിൽ പാതിരാബീച്ചുകളിലെത്തുന്നത് നൂറുകണക്കിന് ആളുകൾ

കഴിഞ്ഞ വർഷം മാത്രം 220 കരടികളെയാണ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ കൊന്നൊടുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം റഷ്യയ്ക്ക് പുറത്ത് യൂറോപ്പിൽ ഏറ്റവും കൂടുതൽ തവിട്ടുനിറമുള്ള കരടികളുള്ളത് റൊമാനിയയിലാണ് 8,000 കരടികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടയിൽ കരടികളുടെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 274 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കരടികളുടെ എണ്ണത്തിലുള്ള വർധന അപകടങ്ങളുടെ എണ്ണം കൂട്ടുകയാണെന്നാണ് നിരീക്ഷണം.

എന്നാൽ റൊമാനിയൻ സർക്കാരിൻ്റെ തീരുമാനത്തെ വിമർശിച്ച് വിവിധ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം “നിയമം ഒന്നിനും പരിഹാരമല്ല,” കരടികളെ കൊല്ലുകയല്ല മറിച്ച് “പ്രതിരോധത്തിലേക്കും ഇടപെടലിലേക്കും” ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ബയോളജിസ്റ്റ് കാലിൻ ആർഡെലിയൻ പറയുന്നു. കരടികളെ മനസ്സിലാക്കി മാത്രം ഇടപെടണമെന്നും കാലിൻ ആർഡെലിയൻ പറയുന്നു.

കരടികളെ അകറ്റിനിർത്താൻ മെച്ചപ്പെട്ട മാലിന്യ സംസ്കരണം, മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്ന് ആളുകളെ തടയൽ തുടങ്ങിയ നടപടികൾ ആവശ്യമാണെന്ന് ഡബ്ല്യുഡബ്ല്യുഎഫ് റൊമാനിയയും നിർദ്ദേശിക്കുന്നു. 2023-ൽ ഏകദേശം 7,500-ൽ അധികം എമർജൻസി കോളുകളാണ് കരടി ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായത്. 14000-ൽ അധികം കോളുകളാണ് കഴിഞ്ഞ വർഷം ഉണ്ടായത്.

 

Latest News