UK Election 2024 : ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പ് ജൂലൈ 4-ന് പ്രഖ്യാപിച്ച് ഋഷി സുനക്
Rishi sunak calls UK Election 2024: നിങ്ങൾക്ക് സാധ്യമായ ഏറ്റവും ശക്തമായ സംരക്ഷണം നൽകാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യും,” എന്ന് അദ്ദേഹം ജനങ്ങളോടായി പറഞ്ഞു.
ലണ്ടൻ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 4 ന് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രഖ്യാപനം. ചാൾസ് മൂന്നാമൻ രാജാവിനെ ഔദ്യോഗികമായി അറിയിച്ച ശേഷം പാർലമെൻ്റ് ഉടൻ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് സാധ്യമായ ഏറ്റവും ശക്തമായ സംരക്ഷണം നൽകാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യും,” എന്ന് അദ്ദേഹം ജനങ്ങളോടായി പറഞ്ഞു. ഇത് തൻ്റെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . “ബ്രിട്ടന് അതിൻ്റെ ഭാവി തിരഞ്ഞെടുക്കാനുള്ള സമയമാണിത്.”പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെടുമെന്ന് മിക്ക അഭിപ്രായ സർവേകളും പ്രവചിച്ചിരിക്കെയാണ് ഈ പ്രഖ്യാപനം. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് ശേഷം പ്രതിപക്ഷമായ ലേബർ പാർട്ടി ശക്തമായ ലീഡ് നിലനിർത്തുകയാണ്.
തെരഞ്ഞെടുപ്പിനെ കുറിച്ച് സുനകിന് പറയാനുള്ളത്
പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ, 11 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പം പകുതിയിലേറെ കുറയ്ക്കുമെന്ന് സുനക്ക് പ്രതിജ്ഞ ചെയ്തിരുന്നു. ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചില നല്ല പ്രതീക്ഷകൾ നിലനിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നത്.
2022 ഒക്ടോബറിലാണ് സുനക് ചുമതലയേറ്റത്. നല്ല നാളുകൾ വരാനിരിക്കുന്നതേയുള്ളൂ, സാമ്പത്തിക ഭദ്രതയും എല്ലാവർക്കും അവസരവും മെച്ചപ്പെടുത്താനുള്ള പദ്ധതിയിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
2022-ൽ ഫിക്‌സഡ് ടേം പാർലമെൻ്റ് നിയമം റദ്ദാക്കിയത് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുള്ള കഴിവ് പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, നിയമപ്രകാരം കുറഞ്ഞത് അഞ്ച് വർഷത്തിലൊരിക്കലെങ്കിലും ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തണം.