Israel-Hamas Conflict: വടക്കന്‍ ഗാസയില്‍ ഹമാസ് വിരുദ്ധ പ്രകടനങ്ങളില്‍ പലസ്തീനികള്‍ പങ്കെടുക്കുന്നു? റിപ്പോര്‍ട്ട്‌

Israel-Hamas Conflict Updates: ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധം നിര്‍ത്തിവെച്ച പലസ്തീനികള്‍ വീണ്ടും പ്രകടനം നടത്തുകയായിരുന്നു എന്നാണ് വിവരമെന്നും ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Israel-Hamas Conflict: വടക്കന്‍ ഗാസയില്‍ ഹമാസ് വിരുദ്ധ പ്രകടനങ്ങളില്‍ പലസ്തീനികള്‍ പങ്കെടുക്കുന്നു? റിപ്പോര്‍ട്ട്‌

ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

shiji-mk
Published: 

06 Apr 2025 21:14 PM

ഗാസ സിറ്റി: വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഹമാസിനെതിരെയുള്ള പ്രകടനത്തില്‍ പലസ്തീനികള്‍ പങ്കെടുക്കുന്നതായി വിവരം. ഹമാസ് തീവ്രവാദികളാണെന്നും ഹമാസ് മാലിന്യമാണെന്നും ആക്രോശിച്ച് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഗാസയില്‍ തുടര്‍ച്ചയായി ഹമാസ് വിരുദ്ധ, യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധക്കാരില്‍ ചിലരെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധം നിര്‍ത്തിവെച്ച പലസ്തീനികള്‍ വീണ്ടും പ്രകടനം നടത്തുകയായിരുന്നു എന്നാണ് വിവരമെന്നും ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍

അതേസമയം, ഗാസയില്‍ നിന്നും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന ഇസ്രായേല്‍ നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഗാസയില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 112 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ തുഫായില്‍ അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 കുട്ടികള്‍ക്കും 5 സ്ത്രീകള്‍ക്കും ഉള്‍പ്പെടെ 33 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Also Read: Israel-Palestine Conflict: എവിടെയും രക്ഷയില്ല; ഇസ്രായേലിന്റെ വ്യാപക ഒഴിപ്പില്‍ തുടരുന്നു, പലായനം ചെയ്ത് പലസ്തീനികള്‍

എഴുപതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. തെക്കന്‍ ഗാസയിലെ പട്ടണങ്ങളിലും ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മാര്‍ച്ച് 18ന് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 2.80 ലക്ഷം പലസ്തീനികളാണ് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടത്.

Related Stories
Successor of Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ
Pope Francis death: പുതിയ മാർപാപ്പ ആരാകും? വോട്ട് ചെയ്യാൻ അർഹതയുള്ള നാല് ഇന്ത്യൻ കർദ്ദിനാൾമാർ ഇവരാണ്…
Dubai: അപകടകരമായി വാഹനമോടിക്കുന്ന ഇരുചക്ര ഡ്രൈവർമാർക്ക് റാങ്കിംഗ്; ദുബായിൽ പുതിയ സംവിധാനമൊരുങ്ങുന്നു
Pope Francis: പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം; മാര്‍പാപ്പയുടെ മരണകാരണം സ്ഥിരീകരിച്ച് വത്തിക്കാന്‍
Pope Francis: അവസാന സന്ദേശവും യുദ്ധത്തിനെതിരേ, ആവശ്യപ്പെട്ടത് ഗാസയിൽ അടിയന്തര വെടിനിർത്തൽ; കാരുണ്യത്തിൻ്റെ മറുപേരായി മാർപാപ്പ
Pope Francis: അന്ത്യവിശ്രമം എവിടെ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നേ പറഞ്ഞു; ഇനി വിലാപത്തിന്റെ ‘നോവെന്‍ഡിയല്‍’ കാലയളവ്‌
വിറ്റാമിന്‍ എയ്ക്കായി കഴിക്കാം ഈ ഭക്ഷണങ്ങള്‍
ലാഫിങ് ബുദ്ധ വീട്ടിലുണ്ടോ? ഗുണങ്ങൾ
ചൂടുള്ള പാലിൽ രണ്ട് ഈന്തപ്പഴം ചേർത്ത് ദിവസവും കഴിക്കൂ
പാമ്പിനെക്കാൾ വിഷം, ഇവരെ ഒഴിവാക്കാൻ സമയമായി