5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Leprosy Cause in London: അണ്ണാൻ കുഷ്ട രോഗം പടർത്തുമോ? ഇംഗ്ലണ്ട് അന്വേഷിക്കുന്നു

12 അണ്ണാന്മാരുടെ അവശിഷ്ടങ്ങളില്‍ കുഷ്ഠരോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

Leprosy Cause in London: അണ്ണാൻ കുഷ്ട രോഗം പടർത്തുമോ? ഇംഗ്ലണ്ട് അന്വേഷിക്കുന്നു
Squirrel | Freepik
arun-nair
Arun Nair | Published: 10 May 2024 13:04 PM

മനുഷ്യരുമായി അടുപ്പം പുലര്‍ത്തുന്ന മൃഗങ്ങളില്‍ ഒന്നാണ് ചുവന്ന അണ്ണാന്‍. കാണാന്‍ സുന്ദരന്മാരായ ഇവയെ ഓമന മൃഗങ്ങളായും ബ്രിട്ടീഷുകാര്‍ വളര്‍ത്തിയിരുന്നു. ഈ അണ്ണാന്മാരിലൂടെയാണ് ഇംഗ്ലണ്ടില്‍ മനുഷ്യരിലേക്ക് കുഷ്ഠരോഗം പടര്‍ന്നതെന്നാണ് പുതിയ പഠനം .ഇരു ജീവിവര്‍ഗങ്ങളിലൂടെയും സഞ്ചരിച്ച് ജനിതകമാറ്റങ്ങള്‍ സംഭവിച്ചാണ് അപകടകാരിയായ കുഷ്ഠരോഗം ഉണ്ടായതെന്നും മനുഷ്യരിലേക്ക് എത്തിയതെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് അപകടകാരികളായ രോഗണുക്കള്‍ പകര്‍ന്നതിന്റെ നിരവധി തെളിവുകളുണ്ട്. കുഷ്ഠരോഗത്തിന്റെ ചരിത്രം രോഗാണുവാഹകരെന്ന നിലയില്‍ ചുവന്ന അണ്ണാന്മാരെ കൂടി ഉള്‍പ്പെടുത്താതെ പൂര്‍ണമാവില്ലെന്നാണ് സ്വിറ്റ്‌സര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാസലിലെ ആര്‍കിയോളജിസ്റ്റ് പറയുന്നത്.

ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനമിടയില്‍ ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്ററില്‍ ആണ് ആദ്യമായി കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്തത്. ചുവന്ന അണ്ണാന്മാരുടെ രോമം ഉപയോഗിച്ച് തുണി നിര്‍മിക്കുന്നതില്‍ പ്രസിദ്ധമായിരുന്നു വിന്‍ചെസ്റ്റര്‍ നഗരം. അന്നത്തെ വിന്‍ചെസ്റ്ററിലെ അണ്ണാനുകളിലും മനുഷ്യരിലും ഒരേ പോലെ കുഷ്ഠരോഗത്തിന് കാരണമായ മൈക്രോബാക്ടീരിയം ലെപ്രേ ഇനത്തില്‍ പെട്ട രോഗാണുക്കള്‍ കണ്ടു വന്നിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്നും ശേഖരിച്ച 25 അസ്ഥികളില്‍ നടത്തിയ ജനിതക പഠനങ്ങളാണ് കുഷ്ഠരോഗത്തിന്റെ തെളിവുകളായത്. സ്റ്റാപിള്‍ ഗാര്‍ഡന്‍സില്‍ നിന്നും ശേഖരിച്ച ചുവന്ന അണ്ണാന്മാരുടെ ഭൗതികാവശിഷ്ടങ്ങളും പഠനത്തിന് വേണ്ടി ഉപയോഗിച്ചു.

12 അണ്ണാന്മാരുടെ അവശിഷ്ടങ്ങളില്‍ കുഷ്ഠരോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു . കൂടാതെ ചില ജീവിയിനങ്ങളിലും കുഷ്ഠരോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ആര്‍മഡില്ലോ, പശ്ചിമാഫ്രിക്കയിലെ ചിമ്പാന്‍സി എന്നിവയിലും രോഗാണുക്കളെ കണ്ടെത്തി.

ചുവന്ന അണ്ണാനിലാണ് കുഷ്ഠരോഗാണു ആദ്യം കണ്ടെത്തിയത്. മനുഷ്യരില്‍ നാഡികളുടെ ക്ഷതം, കാഴ്ച്ചയും മണവും നഷ്ടമാവുക, മുടി കൊഴിച്ചിൽ എന്നിവക്ക് കാരണമാവുന്ന ഈ രോഗം ചികിത്സിച്ചില്ലെങ്കില്‍ ശരീരഭാഗങ്ങള്‍ തന്നെ നഷ്ടമാവുന്നത്രയും ഗുരുതരമായി മാറുകയും ചെയ്യുന്നു.