5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramadan In UAE: കൂടുതൽ ഒഴിവ് ദിനങ്ങൾ; കുറഞ്ഞ ജോലിസമയം; യുഎഇയിലെ റമദാൻ മാസം ഇങ്ങനെ

Ramadan In UAE Changes: യുഎഇയിലെ റമദാൻ മാസത്തിന് ചില സവിശേഷതകളുണ്ട്. കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമൊക്കെയായി ജനസൗഹാർദ്ദപരമാണ് യുഎഇയിലെ റമദാൻ മാസം. ഇതേപ്പറ്റി കൂടുതലറിയാം.

Ramadan In UAE: കൂടുതൽ ഒഴിവ് ദിനങ്ങൾ; കുറഞ്ഞ ജോലിസമയം; യുഎഇയിലെ റമദാൻ മാസം ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 22 Jan 2025 13:40 PM

റമദാൻ മാസത്തിൽ യുഎഇയിൽ ചില സവിശേഷതകളുണ്ട്. കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമായി ജനസൗഹാർദ്ദപരമായ നിരവധി കാര്യങ്ങളാണ് റമദാൻ മാസത്തിൽ യുഎഇ സർക്കാർ നൽകുക. സ്കൂൾ സമയത്തിലെ മാറ്റം, സൗജന്യ പാർക്കിങ് എന്നിങ്ങനെ മറ്റ് പല ഗുണങ്ങളും റമദാൻ മാസത്തിൽ ലഭിക്കും. ഇവ വിശദമായി പരിശോധിക്കാം.

ജോലി സമയം
എല്ലാ തൊഴിലാളികളുടെയും ജോലിസമയം കുറയ്ക്കും. അത് നോമ്പെടുക്കുന്ന ജീവനക്കാർക്കും നോമ്പെടുക്കാത്ത ജീവനക്കാർക്കും ബാധകമാണ്. റമദാനിലെ വൈകുന്നേരങ്ങളിൽ നടക്കുന്ന സാംസ്കാരിക, ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തൊഴിലാളികൾക്ക് കൂടുതൽ സമയം നൽകുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം കുറയും. പല ജോലികളിലും രണ്ട് മണിക്കൂറാണ് ഇളവനുവദിക്കുക. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കും. എട്ടിന് പകരം ആറ് മണിക്കൂറാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക.

സ്കൂൾ സമയം
രാജ്യത്തെ സ്കൂൾ സമയത്തിലും ഗണ്യമായ കുറവ് വരുത്തും. പല സ്കൂളുകളും റമദാനിലെ ആദ്യ മൂന്ന് ആഴ്ച അടച്ചിടാറാണ് പതിവ്. മറ്റ് സ്കൂളുകളിലെ പഠനസമയം അഞ്ച് മണിക്കൂറായി കുറയ്ക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സമയത്ത് സാധാരണ അടച്ചിടും.

Also Read: UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം

പാർക്കിംഗ്
പെയ്ഡ് പാർക്കിംഗ് സമയവും റമദാനിൽ മാറും. ഇവിടെ ചില അവസരങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കും. കഴിഞ്ഞ വർഷം ദുബായിൽ, തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ എട്ട് വരെയുള്ള സമയത്തെ പാർക്കിംഗ് ഫീസ് എടുത്ത് മാറ്റിയിരുന്നു.

റെസ്റ്റോറൻ്റ്
ദുബായിലെ റെസ്റ്റോറൻ്റുകൾ സാധാരണ പോലെയാണ് പ്രവർത്തിക്കുക. പകൽ സമയത്ത് പൊതുവിടങ്ങളിൽ ഭക്ഷണം കഴിയ്ക്കുന്നതിന് തടസങ്ങളില്ല. എന്നാൽ, നോമ്പെടുക്കുന്നവരോടുള്ള ബഹുമാനാർത്ഥം ഇതൊഴിവാക്കിയാൽ നല്ലതെന്ന് നിർദ്ദേശമുണ്ട്.

ഇഫ്താർ ഭക്ഷണം
ഇഫ്താർ ഭക്ഷണം വളരെ സവിശേഷകരമാണ്. രാവിലെ മുതലുള്ള നോമ്പ് മുറിയ്ക്കുമ്പോൾ കഴിയ്ക്കുന്ന ഭക്ഷണമാണ് ഇഫ്താർ. മഗ്‌രിബ് ബാങ്കിന് ശേഷമാണ് ഭക്ഷണം കഴിയ്ക്കേണ്ടത്. ദുബായിലെ പല ഹോട്ടലുകളിലും ഇഫ്താറിന് പ്രത്യേക മെനു അവതരിപ്പിക്കാറുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതിൽ പല റെസ്റ്റോറൻ്റുകളും ആകർഷണമായ ഓഫറുകളും അവതരിപ്പിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരുന്ന ഇഫ്താർ ഭക്ഷണം പല റെസ്റ്റോറൻ്റുകളിലും ലഭിക്കും.

റമദാൻ മാസം
മുസ്ലിം സമുദായത്തിൻ്റെ പുണ്യമാസമാണ് റമദാൻ. പകൽ ഭക്ഷണമോ വെള്ളമോ കുടിയ്ക്കാതെ നോമ്പനുഷ്ടിക്കുന്നതാണ് റമദാനിലെ സവിശേഷത. പുലർച്ചെ മുതൽ സന്ധ്യ വരെ തുടരുന്നതാണ് നോമ്പ്. നോമ്പ് അവസാനിക്കുന്നതിൻ്റെ പിറ്റേന്ന് പെരുന്നാൾ ദിനമാണ്. ശവ്വാൽ മാസം ഒന്നിനാണ് പെരുന്നാൾ. ചെറിയ പെരുന്നാൾ എന്നാണ് ഇത് അറിയപ്പെടുന്നത്. നിലവിലെ കലണ്ടർ അനുസരിച്ച് ഏപ്രിൽ ഒന്നിനാണ് കേരളത്തിൽ പെരുന്നാൾ. എന്നാൽ, ഇത് ചന്ദ്രോദയം പരിഗണിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം. എല്ലാ അറബി മാസങ്ങളും 29 അല്ലെങ്കിൽ 30 ദിവസമാണ്. കേരളത്തിലും റമദാൻ മാസത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.