Ramadan In UAE: റമദാൻ മാസത്തിൽ കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ഷോപ്പിങ്; പദ്ധതി അവതരിപ്പിച്ച് ദുബായ്

Free Shopping In Ramadan: റമദാൻ മാസത്തിൽ ദുബായിലെ കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ഷോപ്പിങ് പദ്ധതി അവതരിപ്പിച്ച് അധികൃതർ. കുറഞ്ഞ വേതനമുള്ള 10,000ഓളം കുടുംബങ്ങൾക്ക് ഇത് സഹായകമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Ramadan In UAE: റമദാൻ മാസത്തിൽ കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ഷോപ്പിങ്; പദ്ധതി അവതരിപ്പിച്ച് ദുബായ്

പ്രതീകാത്മക ചിത്രം

Updated On: 

05 Mar 2025 08:23 AM

റമദാൻ മാസത്തിൽ കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ഷോപ്പിങ് പദ്ധതി അവതരിപ്പിച്ച് ദുബായ്. ദുബായ് ഹോൾഡിങിൻ്റെ ഗിഫ്റ്റ് ഇറ്റ് ഫോർവാഡ് എന്ന പദ്ധതിയിലൂടെയാണ് സൗജന്യ ഷോപ്പിങിനുള്ള അവസരമൊരുങ്ങുന്നത്. ദുബായിലെ കുറഞ്ഞ വേതനമുള്ള 10,000ഓളം കുടുംബങ്ങൾക്ക് ഇത് സഹായകമാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷമാണ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചത്.

2024 റമദാനിൽ ആരംഭിച്ച ഈ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാന് തീരുമാനം. ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങളും വസ്തുക്കളും മറ്റും സമ്മാനങ്ങളായി വിതരണം ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 20ലധികം പങ്കാളികളാണ് ഈ പദ്ധതിയിലുള്ളത്. ഡിഎച്ച്എൽ ഗ്ലോബൽ ഫോർവാഡിങ്, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റി തുടങ്ങിയവരൊക്കെ ഈ പദ്ധതിയുടെ പങ്കാളികളാണ്. യുഎൻ സന്നദ്ധപ്രവർത്തകർ ഈ പദ്ധതിയുടെ ഭാഗമാവും.

കഴിഞ്ഞ തവണത്തെ ഗിഫ്റ്റ് ഇറ്റ് ഫോർവേഡ് പദ്ധതിയിൽ ഒന്നേകാൽ ലക്ഷത്തോളം വസ്തുക്കളാണ് വിതരണം ചെയ്തത്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയൊക്കെ കഴിഞ്ഞ വർഷം ഗിഫ്റ്റ് ബാസ്കറ്റുകളായി വിതരണം ചെയ്തിരുന്നു. കുറഞ്ഞ വേതനമുള്ള 10,500 പേർക്കാണ് ഇത് വിതരണം ചെയ്തത്.

Also Read: Ramadan In UAE: റമദാനിൽ ആരും പട്ടിണിയാവില്ല; ബസ് ഡ്രൈവർമാർക്കും ഡെലിവറി ഏജൻ്റുമാർക്കും സൗജന്യ ഇഫ്താർ

സൗജന്യ ഇഫ്താർ
റമദാൻ മാസത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സൗജന്യ ഇഫ്താർ പ്രഖ്യാപിച്ചു. ബസ് ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, ഡെലിവറി ഏജൻ്റുമാർ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് വിവിധ ഇടങ്ങളിൽ നിന്ന് സൗജന്യ ഇഫ്താർ ലഭിക്കും. എമിറേറ്റിലെ വിവിധയിടങ്ങളിൽ സൗജന്യ ഇഫ്താർ മീൽ വിതരണം ചെയ്യും. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സ്, മെട്രോ സ്റ്റേഷനുകൾ, മറീൻ ട്രാൻസ്പോർട്ട് ഹബ്ബുകൾ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ സൗജന്യ ഇഫ്താർ സേവനം ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ 5000 ഇഫ്താർ മീലുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ‘ഇഫ്താർ സഈം’ എന്നാണ് ഈ പദ്ധതിയുടെ പേര്. ബെയ്ത് അൽ ഖെയ്ർ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യ ഇഫ്താർ സേവനം. റമദാനിലെ രണ്ടാം ആഴ്ചയിൽ ആർടിഎയുടെ ‘മീൽസ് ഓൺ വീൽസ്’ എന്ന പദ്ധതിയും ആരംഭിക്കും.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ