AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramadan In UAE: റമദാനിൽ ആരും പട്ടിണിയാവില്ല; ബസ് ഡ്രൈവർമാർക്കും ഡെലിവറി ഏജൻ്റുമാർക്കും സൗജന്യ ഇഫ്താർ

Free Iftar Meals In Dubai: റമദാൻ മാസത്തിൽ സൗജന്യ ഇഫ്താർ പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസ് ഡ്രൈവർമാർക്കും ഡെലിവറി ഏജൻ്റുമാർക്കുമൊക്കെയാണ് സൗജന്യ ഇഫ്താർ മീൽ ലഭിക്കുക.

Ramadan In UAE: റമദാനിൽ ആരും പട്ടിണിയാവില്ല; ബസ് ഡ്രൈവർമാർക്കും ഡെലിവറി ഏജൻ്റുമാർക്കും സൗജന്യ ഇഫ്താർ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 04 Mar 2025 15:54 PM

റമദാൻ മാസത്തിൽ സൗജന്യ ഇഫ്താർ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസ്, ട്രക്ക് ഡ്രൈവർമാർ, ഡെലിവറി ഏജൻ്റുമാർ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കാണ് സൗജന്യ ഇഫ്താർ സേവനമൊരുക്കിയിരിക്കുന്നത്. എമിറേറ്റിലെ വിവിധയിടങ്ങളിൽ നിന്ന് ഇവർക്ക് സൗജന്യ ഇഫ്താർ ലഭിക്കും.

റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സുകളിലും മെട്രോ സ്റ്റേഷനുകളിൽ മറീൻ ട്രാൻസ്പോർട്ട് ഹബ്ബുകളിലുമൊക്കെയാണ് സൗജന്യ ഇഫ്താർ സേവനമൊരുക്കിയിരിക്കുന്നത്. ‘ഇഫ്താർ സഈം’ എന്നാണ് ഈ സേവനത്തിൻ്റെ പേര്. ബെയ്ത് അൽ ഖെയ്ർ സൊസൈറ്റിയുമായി സഹകരിച്ചാണ് ഇത്. റമദാനിലെ രണ്ടാം ആഴ്ചയിൽ ‘മീൽസ് ഓൺ വീൽസ്’ പദ്ധതി ആരംഭിക്കും. മെട്രോ സ്റ്റേഷനുകളിൽ 5000 ഇഫ്താർ മീലുകളാണ് വിതരണം ചെയ്യുക. തൊഴിലാളികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്ന സ്പെഷ്യൽ കിയോസ്കുകളും ഇവിടങ്ങളിലുണ്ടാവും.

“ഇത്തവണത്തെ റമദാൻ പ്രത്യേക പദ്ധതികൾ ബസ് ഡ്രൈവർമാർ, ദിവസവേതന തൊഴിലാളികൾ, ഡെലിവറി ഏജൻ്റുമാർ, ട്രക്ക് ഡ്രൈവർമാർ, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലാവും. ആർടിഎയുടെ പ്രധാന മൂല്യങ്ങളായ സഹനത, സേവനം തുടങ്ങിയവയെയാണ് ഇത് കാണിക്കുന്നത്. “- ആർടിഎ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ അബ്ദുള്ള അൽ അലി പറഞ്ഞു.

Also Read: Ramadan In UAE: ‘ഭിക്ഷാടകരെ സൂക്ഷിക്കുക’; സംഭാവനകൾ ഔദ്യോഗിക രീതിയിൽ മാത്രം നൽകണമെന്ന് പോലീസ്

ഉടൻ തന്നെ ആർടിഎ ‘റമദാൻ റേഷൻസ്’ എന്ന പേരിലുള്ള പുതിയ പദ്ധതിയും ആരംഭിക്കും. എല്ലാ റമദാനിലെയും 19ആം ദിവസമാണ് ഈ പദ്ധതി. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുക. ഈ ദിവസത്തിൽ കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്ക് അവശ്യഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യും.

റമദാൻ മാസത്തിൽ ഭിക്ഷാടകരെ സൂക്ഷിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭാവനകൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ നൽകാവൂ എന്നും തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. യുഎഇയിൽ ഭിക്ഷാടനം ഗുരുതരമായ കുറ്റകൃത്യമാണ്. ഭിക്ഷാടനം നടത്തിയാൽ 5000 ദിർഹം വരെ പിഴയും മൂന്ന് മാസത്തെ തടവുമാണ് ശിക്ഷ. ഭിക്ഷാടന മാഫിയ നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും ആറ് മാസത്തെ തടവും ശിക്ഷയായി ലഭിക്കും.