Ramadan In UAE: റമദാനിൽ ദുബായ് മെട്രോ പ്രവർത്തിക്കുന്നത് അർദ്ധരാത്രി ഒരു മണി വരെ; ഫ്രീ പാർക്കിങ് സമയവും പുറത്തുവിട്ടു
Dubai Metro And Tram Timings: ദുബായിൽ മെട്രോ, ട്രാം, സാലിക്, പെയ്ഡ് പാർക്കിങ് ടൈമിങ്സ് പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അർദ്ധരാത്രി ഒരു മണി വരെയാണ് ദുബായ് മെട്രോ പ്രവർത്തിക്കുക.

റമദാനിൽ ദുബായ് മെട്രോ, പാർക്കിങ് സമയം പുറത്തുവിട്ട് അധികൃതർ. സാലിക്, ട്രാം ടൈമിങ്സും ഇതിനൊപ്പം പുറത്തുവിട്ടു. യുഎഇ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റമദാനിൽ ദുബായ് മെട്രോയും ട്രാമും അർദ്ധരാത്രി ഒരു മണി വരെ പ്രവർത്തിക്കും. ഹിജ്റ കലണ്ടർ പ്രകാരം 2025 മാർച്ച് ഒന്നിനാണ് യുഎഇയിൽ റമദാൻ മാസം ആരംഭിക്കുക.




മെട്രോ
റമദാനിൽ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും ദുബായ് മെട്രോയിലെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ അഞ്ച് മണി മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ പുലർച്ചെ അഞ്ച് മണി മുതൽ അർദ്ധരാത്രി ഒരു മണി വരെയും ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ അർദ്ധരാത്രി 12 മണി വരെയുമാവും ദുബായ് മെട്രോയുടെ പ്രവർതനസമയം.
പെയ്ഡ് പബ്ലിക് പാർക്കിങ് ടൈമിങ്സ്
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പെയ്ഡ് പബ്ലിക് പാർക്കിങ് ടൈമിങ് ആദ്യ പീരിയഡ് പ്രകാരം രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ്. രണ്ടാം പീരിയഡ് രാത്രി എട്ട് മണി മുതൽ അർദ്ധരാത്രി 12 മണി വരെ. തിങ്കൾ മുതൽ ശനി വരെ വൈകിട്ട് ആറ് മണി മുതൽ രാത്രി എട്ട് മണി വരെയും ഞായറാഴ്ചകളിലും ഇവിടെ പാർക്കിങ് സൗജന്യമാണ്. മൾട്ടി ലെവൽ പാർക്കിങ് ബിൽഡിങുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.
Also Read: UAE Ramadan Offers: റംസാനിൽ വൻ ഓഫറുകൾ; 10,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ്
സാലിക് നിരക്കുകൾ
വീക്ക്ഡേകളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയുള്ള പീക്ക് സമയത്ത് ആറ് ദിർഹമാണ് സാലിക് നിരക്ക്. പീക്ക് അല്ലാത്ത, രാവിലെ ഏഴ് മണി മുതൽ 9 മണി വരെയുള്ള സമയത്ത് നാല് ദിർഹമാണ് നിരക്ക്. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ രണ്ട് മണി മുതൽ ഏഴ് മണി വരെയുള്ള സമയത്ത് സൗജന്യമാണ്. റമദാനിലെ നാല് ഞായറാഴ്ചകളിൽ പുലർച്ചെ ഏഴ് മണി മുതൽ രണ്ട് മണി വരെ നാല് ദിർഹമാണ് നിരക്ക്. പുലർച്ചെ രണ്ട് മുതൽ ഏഴ് മണി വരെ സൗജന്യമാണ്.
ദുബായ് ട്രാം
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ പുലർച്ചെ ആറ് മണി മുതൽ ഒരു മണി വരെയാണ് പ്രവർത്തിക്കുക. ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് പ്രവർത്തനസമയം.