Ramadan 2025: പൂണ്യമാസത്തിൽ ഭക്തിസാന്ദ്രമായി മിനാ; ഹജ്ജ് സന്ദർശിച്ചത് 122 ദശലക്ഷം ഭക്തർ
Ramadan 2025 In Gulf: യുഎഇയിൽ സ്വകാര്യമേഖലക്ക് ഉൾപ്പെടെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് ലഭിക്കുക. ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെ പെരുന്നാൾ അവധി ലഭിക്കും.

ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്. അതേസമയം, ഒമാനിൽ ഇന്നായിരുന്നു റമദാൻ ആഘോഷം. അഘോഷത്തിൻ്റെ ഭാഗമായി മലയാളത്തിൽ അടക്കം വിദേശ ഭാഷകളിലും ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. അതേസമയം പുണ്യമാസത്തിൽ ഭക്തിസാന്ദ്രമായി മിനാ. റമദാൻ മാസത്തിൽ ഹജ്ജ് തീർത്ഥാടനത്തിനും ഉംറ നിർവഹിക്കാനും എത്തിയവരുടെ കണ്ക്കുകളാണ് ജനറൽ അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്.
ഹിജ്‌റ 1446-ലെ റമദാനിൽ ആകെ 122,286,712 (122 ദശലക്ഷത്തിലധികം) വിശ്വാസികളാണ് പങ്കെടുത്തത്. 16,558,241 പേർ ഉംറ നിർവഹിക്കാനായി എത്തിച്ചേർന്നു. 75,573,928 പേരാണ് ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥന നടത്താനായി എത്തിയത്. 30,154,543 പേർ പ്രവാചക പള്ളി സന്ദർശിച്ചതായും അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സൗദി പ്രസ് ഏജൻസി (SPA) യുടെ റിപ്പോർട്ട് പ്രകാരം, പ്രാർത്ഥനയ്ക്കായി എത്തിയ ഭക്തരെ നിയന്ത്രിക്കുന്നതിന് നൂതന സാങ്കേതികവിദ്യയാണ് അതോറിറ്റി ഉപയോഗിച്ചത്. ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടങ്ങളിൽ സെൻസർ റീഡറുകൾ ഉപയോഗിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഈ സാങ്കേതികവിദ്യ ജനത്തിരക്ക് തത്സമയം നിരീക്ഷിക്കാനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാനും, ജനക്കൂട്ടത്തിൻ്റെ നിയന്ത്രണം മെച്ചപ്പെടുത്താനും വളരെ ഉപയോഗപ്രദമായിരുന്നതായും അധികൃതർ പറഞ്ഞു.
അതേസമയം, യുഎഇയിൽ സ്വകാര്യമേഖലക്ക് ഉൾപ്പെടെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് ലഭിക്കുക. ഖത്തറിൽ മാർച്ച് 30 മുതൽ ഏപ്രിൽ ഏഴ് വരെ പെരുന്നാൾ അവധി ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും 9 ദിവസം അവധിയായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു.