5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

യുഎഇയിലും ഒമാനിലും മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസം

എന്‍നിനോ പ്രതിഭാസം അറേബ്യന്‍ ഉപദ്വീപിലെ മേഖലയില്‍ 10 മുതല്‍ 40 ശതമാനം വരെ ശക്തമായതാണ് മഴ കൂടിയതിന് കാരണമായത്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നത് ആഗോള താപനത്തിന് വഴിവെച്ചതും മഴയുടെ തീവ്രത കൂടുന്നതിന് കാരണമായി.

യുഎഇയിലും ഒമാനിലും മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസം
Death toll rises to 5 due to rain in UAE
shiji-mk
Shiji M K | Published: 27 Apr 2024 15:31 PM

അബുദാബി: യുഎഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് കാരണമായത് കാലാവസ്ഥ വ്യതിയാനവും എന്‍നിനോ എന്ന പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്നതാണ് എന്‍നിനോ. ഇത് മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥവിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തില്‍ പറയുന്നു.

എന്‍നിനോ പ്രതിഭാസം അറേബ്യന്‍ ഉപദ്വീപിലെ മേഖലയില്‍ 10 മുതല്‍ 40 ശതമാനം വരെ ശക്തമായതാണ് മഴ കൂടിയതിന് കാരണമായത്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നത് ആഗോള താപനത്തിന് വഴിവെച്ചതും മഴയുടെ തീവ്രത കൂടുന്നതിന് കാരണമായി. എന്‍നിനോ പ്രതിഭാസവും മനുഷ്യന്റെ ഇടപെടലും കാരണവുമുള്ള കാലാവസ്ഥ മാറ്റമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റിലെ കാലാവസ്ഥ ശാസ്ത്രം സീനിയര്‍ ലക്ചറര്‍ ഫ്രെഡറിക് ഓട്ടോ പറഞ്ഞു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ട ദുബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു. ദിവസവും 1400 വിമാനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

മെയ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ. അതേസമയം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തൃശൂര്‍, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതോടൊപ്പം കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.