Rail Less Train : അബുദാബിയിൽ പാളമില്ലാത്ത ട്രെയിൻ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ

Rail Less Trains Service Extended : അബുദാബിയിലെ പാളമില്ലാത്ത ട്രെയിൻ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു. സർവീസ് നടത്തുന്ന ദിവസങ്ങളിലും മാറ്റമുണ്ട്. നേരത്തെ വെള്ളി മുതൽ ഞായർ വരെ, രാവിൾ 10 മുതൽ വൈകിട്ട് 3 വരെ നടത്തിവന്നിരുന്ന സർവീസിൻ്റെ സമയമാണ് മാറ്റിയത്.

Rail Less Train : അബുദാബിയിൽ പാളമില്ലാത്ത ട്രെയിൻ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ

Rail Less Trains Service Extended (Image Courtesy - Screengrab)

Published: 

15 Aug 2024 11:33 AM

അബുദാബിയിൽ പാളമില്ലാത്ത ട്രെയിൻ സർവീസിൻ്റെ സമയം ദീർഘിപ്പിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകൾ ട്രെയിൻ സർവീസ് നടത്തും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അബുദാബിയിൽ ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് അഥവാ പാളമില്ലാത്ത ട്രെയിൻ സർവീസ് ആരംഭിച്ചത്.

റീം മാളും മറീന മാളും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസാണ് പൂർണമായും എയർ കണ്ടീഷൻ ചെയ്ത എആർടി സർവീസ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു ആദ്യ ഘട്ടത്തിൽ സർവീസ്. ഈ സർവീസാണ് ഇപ്പോൾ തിങ്കൾ മുതൽ വെള്ളി വരെയാക്കിയത്. വൈകിട്ട് 3 മണിക്ക് പകരം രാത്രി 8 മണി വരെ സർവീസ് നീട്ടുകയും ചെയ്തു.

Also Read : Mpox : എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പുതിയ സർവീസിൽ യാത്രക്കാർ സന്തോഷത്തിലാണെന്ന് ഖലീജ് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. “വീക്ക്ഡെയ്സിൽ ഇപ്പോൾ എആർടി സർവീസ് ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു മാസമായെന്ന് തോന്നു. നേരത്തെ, വീക്കെൻഡുകളിലേ ഈ സർവീസ് ഉണ്ടായിരുന്നുള്ളൂ. ദുർഘടമായ വേനൽക്കാലത്ത് ഈ ട്രെയിൻ സർവീസ് വലിയ ആശ്വാസമാണ്. ബസ് യാത്രയുമായി പരിഗണിക്കുമ്പോൾ ഇത് വളരെ ആശ്വാസകരമാണ്. തിരക്കുള്ള സമയത്ത് സൗകര്യപ്രദമായി യാത്ര ചെയ്യാം. റീം ഐലൻഡ് വഴി വൈകുന്നേരങ്ങളിൽ തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് തന്നെ എആർടി നല്ല സൗകര്യമാണ്.”- റീം ഐലൻഡിൽ ജോലി ചെയ്യുന്ന പോൾ ആൽഫ്രഡോ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

200 യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന ട്രെയിൻ സർവീസാണിത്. 27 കിലോമീറ്റർ ദൂരമുള്ള ഈ സർവീസ് മറീന സ്ക്വയർ, ഗലേറിയ അൽ മർയ ഐലൻഡ്, ഖസർ അൽ ഹൊസൻ, ഖാലിദിയ പാർക്ക് ഷെയ്ഖ ഫാത്തിമ പാർക്ക്, അബുദാബി എനർജി സെൻ്റർ, എൻഎംസി സ്പെഷ്യാലിറ്റി, എൽഎൽഎച്ച്, സിറ്റി സീസൺസ് അൽ ഹംറ, ഷെരടോൺ അൽ ഖലീദിയ, റിക്സോസ് മറീന എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്