5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rae Lil Black: ജാപ്പനീസ് പോൺ താരം ഇസ്ലാം മതം സ്വീകരിച്ചു; ജീവിതത്തിലെ ആദ്യ ഇഫ്താർ വിഡിയോയുമായി താരം

Rae Lil Black Embraces Islam: ജാപ്പനീസ് പോൺ താരമായ റേ ലിൽ ബ്ലാക്ക് (കേ അകാസുറ) ഇസ്ലാം മതം സ്വീകരിച്ചു. ജീവിതത്തിൽ ആദ്യത്തെ ഇഫ്താർ ആശംസയും തൻ്റെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ചു.

Rae Lil Black: ജാപ്പനീസ് പോൺ താരം ഇസ്ലാം മതം സ്വീകരിച്ചു; ജീവിതത്തിലെ ആദ്യ ഇഫ്താർ വിഡിയോയുമായി താരം
റേ ലിൽ ബ്ലാക്ക്Image Credit source: Social Media
abdul-basith
Abdul Basith | Published: 18 Mar 2025 17:23 PM

ജാപ്പനീസ് പോൺ താരമായ റേ ലിൽ ബ്ലാക്ക് (28) ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് താൻ ഇസ്ലാമിലേക്ക് ആകൃഷ്ടയായതെന്ന് താരം പറയുന്നു. ജീവിതത്തിലാദ്യമായി പങ്കെടുക്കുന്ന ഇഫ്താർ വിരുന്നിനെപ്പറ്റിയുള്ള വിഡിയോയും താരം പങ്കുവച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലെ ഒരു പള്ളിയിൽ നടന്ന ഇഫ്താറിലാണ് താരം പർദ്ദ ധരിച്ച് പങ്കെടുത്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കേ അകാസുറ എന്നതാണ് റേ ലിൽ ബ്ലാക്കിൻ്റെ ശരിയായ പേര്. ക്വലാലംപൂരിലെ ഒരു പള്ളിയിൽ റമദാൻ മാസം നോമ്പ് മുറിയ്ക്കുന്നതിൻ്റെ വിഡിയോ താരം പങ്കുവച്ചിരുന്നു. പർദ്ദ അണിഞ്ഞുകൊണ്ടായിരുന്നു താരം ഇഫ്താറിൽ പങ്കെടുത്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

അടുത്തിടെ തൻ്റെ ടിക്ടോക് അക്കൗണ്ടിലൂടെയാണ് താരം ഇസ്ലാം സ്വീകരണവുമായി ബന്ധപ്പെട്ട വിഡിയോകൾ പങ്കുവച്ചു തുടങ്ങിയത്. ഇത്തവണ റമദാൻ മാസത്തിൽ താൻ നോമ്പെടുക്കുമെന്ന് മാർച്ച് രണ്ടാം തീയതി പങ്കുവച്ച വിഡിയോയിലൂടെ താരം പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച തൻ്റെ ആരാധകർക്കായി താരം ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിൽ വച്ചായിരുന്നു മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി. ഇവിടെ വച്ച് താരത്തിന് ആരാധകർ പ്രാർത്ഥനാവിരികളും പ്രാർത്ഥനാ കിറ്റുകളും സമ്മാനമായി നൽകി. റമദാൻ മാസത്തിൽ വിവിധ പള്ളികൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും താരം ഇടയ്ക്കിടെ പങ്കുവെക്കുകയും ചെയ്തു.

“അള്ളാഹുവുമായി അടുത്ത് ഒരു മനോഹരമായ മാസം എല്ലാവർക്കും ആശംസിക്കുന്നു. കുടുംബം, സഹോദരങ്ങൾ, സഹോദരിമാർ തുടങ്ങി പ്രിയപ്പെട്ടവരുമായും അടുത്തായിരിക്കാൻ കഴിയട്ടെ. ഞാൻ വളരെ ആവെസത്തിലാണ്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് കരുത്തേകുമെന്ന് കരുതുന്നു. റമദാൻ ആശംസകൾ.”- റമദാന് മുൻപ് പങ്കുവച്ച വിഡിയോയിൽ താരം പറഞ്ഞു.

ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് അശ്ലീല ഉള്ളടക്കങ്ങളൊക്കെ നീക്കം ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അശ്ലീല വിഡിയോകൾ ഇസ്ലാം സ്വീകരിക്കുന്നതിന് ഏറെക്കാലം മുൻപ് ചിത്രീകരിച്ചവയാണെന്നും താരം പറഞ്ഞു.