Qatar Airways: ‘പുരസ്‌കാര സന്തോഷം’; 10 ശതമാനം ടിക്കറ്റ് നിരക്ക് ഇളവുമായി ഖത്തര്‍ എയര്‍വേയ്‌സ്
Qatar Airways the World’s Best Airlines according to Skytrax: താങ്ക്യു എന്ന പേരിലാണ് എയര്‍വേസ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനില്‍ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള സ്‌കൈ ട്രാക്ക് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേസിന് ഈ നേട്ടം കൈവരുന്നത്.
ദോഹ: യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഖത്തര്‍ എയര്‍വേസ് (Qatar Airways). ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്‌കൈ ട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ പത്ത് ശതമാനം വരെയാണ് നിരക്ക് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ഓഫര്‍ എപ്പോഴും ഉണ്ടാവില്ല, പരിമിതകാലത്തേക്ക് മാത്രമാണ്. ജൂണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുക.
ഈ ആനുകൂല്യം ജൂലൈ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് പ്രയോജനപ്പെടുത്താനാവുക. ഖത്തര്‍ എയര്‍വേസിന്റെ വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ സ്‌കൈ ട്രാക്‌സ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ചോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ബിസിനസ് ക്ലാസുകാര്‍ക്കും ഇക്കോണമി ടിക്കറ്റുകള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.
താങ്ക്യു എന്ന പേരിലാണ് എയര്‍വേസ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനില്‍ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള സ്‌കൈ ട്രാക്ക് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേസിന് ഈ നേട്ടം കൈവരുന്നത്.
Also Read: US Police: കളിത്തോക്ക് ചൂണ്ടിയതിന് അഭയാര്‍ഥി ബാലനെ യുഎസ് പോലീസ് വെടിവെച്ചുകൊന്നു
ലോകത്തെ 350 വിമാനക്കമ്പികളില്‍ നിന്നാണ് മികച്ച വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വേസിനെ തിരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ വഴിയായിരുന്നു വോട്ടെടുപ്പ് നടന്നത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്ക് ഖത്തര്‍ പിന്തള്ളിയത്. എമിറേറ്റ്‌സിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.