Adani Group: കെനിയയിലെ എയര്‍പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു; പിന്നില്‍ മോദിയെന്ന് റെയ്‌ല ഓഡിങ്ക, പ്രതിഷേധം ശക്തം

Adani Group New Project in Kenya: 2023 ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് കരാര്‍ ഗൗതം അദാനിക്ക് നല്‍കുന്നതിന് കാരണമായതെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.

Adani Group: കെനിയയിലെ എയര്‍പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു; പിന്നില്‍ മോദിയെന്ന് റെയ്‌ല ഓഡിങ്ക, പ്രതിഷേധം ശക്തം

വില്യം റൂട്ടോ, നരേന്ദ്ര മോദി, ഗൗതം അദാനി (Image Credits: Social Media)

Updated On: 

15 Oct 2024 17:19 PM

നെയ്റോബി: കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ നെയ്റോബിയിലെ ജോമോ കെനിയോട്ട അദാമി ഗ്രൂപ്പ് (Adani Group) ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം. അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ കൃത്രിമം നടന്നതായും രാജ്യത്തിന്റെ വ്യോമയാന നയങ്ങള്‍ക്കെതിരാണ് ഈ നീക്കമെന്നും പ്രതീഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പ് പാട്ടത്തിനെടുത്തിരിക്കുന്നത്.

2023 ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് കരാര്‍ ഗൗതം അദാനിക്ക് നല്‍കുന്നതിന് കാരണമായതെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. കെനിയയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന റെയ്ല ഓഡിങ്കയാണ് പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നത്.

Also Read: Assembly Elections 2024 : അടുത്തത് ‘മഹായുദ്ധം’; മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

നരേന്ദ്ര മോദിയുടെ ഗുജറാത്ത് വ്യവസായ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളാണ് ഗൗതം അദാനി. നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെ മോദാനി എന്നാണ് പറയുന്നതെന്നും റെയ്ല ഓഡിങ്ക പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2010ലാണ് മോദി അദാനിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഓഡിങ്ക പുറത്തുവിട്ട വീഡിയോ കോണ്‍ഗ്രസ് ഏറ്റെടുത്തു. മോദാനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കെനിയയില്‍ അദാനി ഗ്രൂപ്പിനെ പിന്തുണച്ചിരുന്ന മുന്‍ പ്രധാനമന്ത്രി തന്നെയാണ് അദാനിക്ക് വേണ്ടി മോദി ലോബിയിങ് നടത്തിയെന്ന് പറഞ്ഞതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

Also Read: Justin Trudeau: നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവുകളുണ്ടെന്ന് ട്രൂഡോ; ഭീകര ​ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാൻ ഇന്ത്യ

അതേസമയം, സര്‍ക്കാര്‍ നല്‍കുന്ന വിവരം അനുസരിച്ച് എയര്‍പോര്‍ട്ട് പബ്ലിക്-പ്രൈവറ്റ്-പാര്‍ട്‌നര്‍ഷിപ്പ് മാതൃകയില്‍ നവീകരിക്കാനും വികസിപ്പിക്കാനുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് ഗൗതം അദാനിക്ക് നല്‍കിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കെനിയയിലെ വിവിധ നേതാക്കളും ഉദ്യോഗസ്ഥരും ആരോപിച്ചു. അദാനി എയര്‍പോര്‍ട്ട് ഏറ്റെടുക്കുന്നതിനെതിരെ സെപ്റ്റംബറില്‍ കെനിയയിലെ വ്യോമയാന തൊഴിലാളികള്‍ പണിമുടക്കിയിരുന്നു.

ജയറാം രമേശിന്റെ എക്‌സ് പോസ്റ്റ്‌

എയര്‍പോര്‍ട്ടിന് പുറമേ കെനിയയിലെ വൈദ്യുതി ലൈനുകളുടെ നിര്‍മാണം, പ്രവര്‍ത്തനം, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള കരാറും അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുണ്ട്. കെനിയയിലെ ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കെനിയാസ് അസോസിയേഷന്‍ ഓഫ് എയര്‍ ഓപ്പറേറ്റേഴ്‌സ് കരാര്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിലെ വ്യവസ്ഥകള്‍ രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ