Pro-Palestine protests on US campus: യുഎസ് ക്യാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധം അം​ഗീകരിച്ച് പുലിറ്റ്‌സർ പ്രൈസ് ബോർഡ്

ലോകമെമ്പാടുമുള്ള ഏകദേശം 20 കാമ്പസുകളെങ്കിലും ഈ വിഷയത്തിൽ പ്രതിഷേധിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനിടയിലാണ് ഇവരുടെ മാധ്യമ സംബന്ധമായ പ്രവർത്തനത്തെ അംഗീകരിച്ച് പുലിറ്റ്‌സർ പ്രൈസ് ബോർഡ് പ്രസ്താവന ഇറക്കിയത്.

Pro-Palestine protests on US campus: യുഎസ് ക്യാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധം അം​ഗീകരിച്ച് പുലിറ്റ്‌സർ പ്രൈസ് ബോർഡ്
Updated On: 

03 May 2024 17:32 PM

ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിൽ, പ്രത്യേകിച്ച് ഏറ്റവും വലിയ ചില ജനാധിപത്യ രാജ്യങ്ങളിൽ, വിദ്യാർത്ഥികൾ പലസ്തീ‍നുവേണ്ടി പ്രതിഷേധിക്കുകയും അവരുടെ ശബ്ദം അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്), കൊളംബിയ, യേൽ, പ്രിൻസ്റ്റൺ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആംഗിൾസ് , ന്യൂയോർക്ക് യൂണിവേഴ്സിറ്റി , യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗങ്ങളും ഈ വിഷയത്തിൽ അറസ്റ്റിലായിട്ടുണ്ട്.

കൂടാതെ ഇതിനോട് അനുബന്ധിച്ച് വിവിധ സംഭവങ്ങളും ഈ സർവ്വകലാശാലകളെ ചുറ്റിപ്പറ്റി സംഭവിച്ചതായി നാം കേട്ടു. ലോകമെമ്പാടുമുള്ള ഏകദേശം 20 കാമ്പസുകളെങ്കിലും ഈ വിഷയത്തിൽ പ്രതിഷേധിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനിടയിലാണ് ഇവരുടെ
മാധ്യമ സംബന്ധമായ പ്രവർത്തനത്തെ അംഗീകരിച്ച് പുലിറ്റ്‌സർ പ്രൈസ് ബോർഡ് പ്രസ്താവന ഇറക്കിയത്.

“രാജ്യത്തിൻ്റെ ഏറ്റവും മികച്ചതും ധീരവുമായ പത്രപ്രവർത്തനം പരിഗണിക്കാൻ ഞങ്ങൾ ഒത്തുകൂടിയപ്പോൾ, നമ്മുടെ രാജ്യത്തെ കോളേജ് കാമ്പസുകളിലുടനീളമുള്ള വിദ്യാർത്ഥി പത്രപ്രവർത്തകരുടെ അശ്രാന്ത പരിശ്രമം പുലിറ്റ്‌സർ പ്രൈസ് ബോർഡ് തിരിച്ചറിയുന്നുണ്ട്, അവർ വ്യക്തിപരവും അക്കാദമികതലത്തിലുള്ളതുമായ എതിർപ്പുകളേയും പ്രശ്നങ്ങളേയും അതിജീവിച്ചാണ് ഈ പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്ന് മെയ് 2-ന് പുറത്തിറക്കിയ ഒൗദ്യോ​ഗിക പ്രസ്ഥാവനയിൽ അധികൃതർ വ്യക്തമാക്കുന്നു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പത്രപ്രവർത്തകരുടെ അസാധാരണമായ തത്സമയ റിപ്പോർട്ടിങ് അംഗീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും പ്രസ്താവന വ്യക്തമാക്കി. പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ പ്രവർത്തനങ്ഹൾക്ക് നൽകുന്ന അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ്.

ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ നിയന്ത്രിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ വർഷത്തെ പുലിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിരുന്നു എന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന വിഷയമാണ്. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

റോയിറ്റസിലെ മാധ്യമ പ്രവർത്തകരായിരുന്നു ഇവർ. കൊവിഡ്ക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് ഇവരെ അർഹരാക്കിയത്. കൊവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും അങ്ങനെ അന്നത്തെ അവസ്ഥകൾ എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൽഹി സ്വദേശിയാണ് അദ്‌നാൻ അബീദി. അബീദിയും ഡാനിഷ് സിദ്ദീഖിയും ചേർന്ന് 2018 ലും റോയിറ്റസിന് വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം നേടിയിരുന്നു എന്നതാണ് ഒാർക്കേണ്ട മറ്റൊരു വിഷയം.

Related Stories
Los Angeles Fires: ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ
Los Angeles wildfires : അണയാതെ കാട്ടുതീ, ആശങ്കയില്‍ ഒരു ജനത; ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു
​Influencer Emily James: അരക്കെട്ട് ഭം​ഗിയാക്കാൻ വാരിയെല്ല് നീക്കം ചെയ്തു, ഇനി അവകൊണ്ട് കിരീടമുണ്ടാക്കും; ഇൻഫ്ലുവൻസർ
Angelina Jolie: കൈതാങ്ങായി നടി ആഞ്ജലീന ജോളി; കാട്ടുതീയിൽ വീടുനഷ്ടപ്പെട്ടവരെ സ്വന്തംവീട്ടിൽ താമസിപ്പിച്ച് താരം
Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?
Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ