5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia : ‘ഉംറ വീസയിൽ നുഴഞ്ഞുകയറുന്ന ഭിക്ഷാടകരെ നിയന്ത്രിക്കണം’; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ

Prevent Beggars From Entering Saudi : തീർത്ഥാടത്തിനെന്ന വ്യാജേന എത്തി ഭിക്ഷാടനത്തിലേക്ക് തിരിയുന്നവരെ തടയണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ഉംറ വീസയിൽ രാജ്യത്ത് തീർത്ഥാടകർ നുഴഞ്ഞുകയറുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

Saudi Arabia : ‘ഉംറ വീസയിൽ നുഴഞ്ഞുകയറുന്ന ഭിക്ഷാടകരെ നിയന്ത്രിക്കണം’; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ
സൗദിയിലെ ഭിക്ഷാടകർ (Image Credits - Lynsey Addario/Getty Images Reportage)
abdul-basith
Abdul Basith | Published: 24 Sep 2024 23:46 PM

ഉംറ വീസയിൽ നുഴഞ്ഞുകയറുന്ന ഭിക്ഷാടകരെ നിയന്ത്രിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ഉംറ വീസയിൽ രാജ്യത്ത് നുഴഞ്ഞുകയറുന്ന ഭിക്ഷാടകരുടെ എണ്ണം വർധിക്കുകയാണെന്നും ഇത് തടയാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും സൗദി അറേബ്യ പാകിസ്താനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്സ്പ്രസ് ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സ്ഥിഗതികൾ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുമെന്നും സൗദി പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇതിന് മറുപടിയായി ഉംറ ആക്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് പാകിസ്താൻ. ഉംറ യാത്രകൾ സംഘടിപ്പിക്കുന്ന രാജ്യത്തെ ട്രാവൽ ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുക. ഉംറ വീസയിൽ രാജ്യത്തെത്തുന്ന ഭിക്ഷാടകരെ തടയാനുള്ള വഴികൾ എത്രയും വേഗം കണ്ടെത്തണമെന്നും സൗദി ആവശ്യപ്പെട്ടു.

Also Read : UAE : ജോലി നഷ്ടമാവുക 12000ഓളം കമ്പനികളിലെ വിദേശികൾക്ക്; യുഎഇയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു

നേരത്തെ സൗദി അംബാസിഡർ നവാഫ് ബിൻ സൈദ് അഹ്മദ് അൽ മാൽകിയുമായി മന്ത്രി മൊഹ്സിൻ നഖ്വി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഉംറ വീസയിൽ ഭിക്ഷാടകരെ സൗദിയിലേക്കയക്കുന്ന മാഫിയയെ തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൊഹ്സിൻ നഖ്‌വി അറിയിച്ചിരുന്നു. ഇവരുടെ ശൃംഘലയെ കണ്ടെത്താനും തകർക്കാനും ദേശീയാന്വേഷണ ഏജൻസിയോട് നഖ്‌വി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മറ്റ് രാജ്യങ്ങൾക്കിടയിൽ പാകിസ്താൻ്റെ പ്രതിഛായ തകർക്കുന്ന നടപടിയാണ് ഇതെന്നായിരുന്നു നഖ്‌വിയുടെ നിലപാട്.

തീർത്ഥാടനത്തിനെന്ന പേരിൽ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പാകിസ്താനിൽ നിന്നുള്ള ഭിക്ഷാടകർ യാത്ര ചെയ്യാറുണ്ട്. ഉംറ വീസയിൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നവരിൽ പലരും പിന്നീട് ഭിക്ഷാടനത്തിലേക്ക് തിരിയുകയാണ് പതിവ്. ഇതേ കാര്യം തന്നെ കഴിഞ്ഞ വർഷവും ആശങ്കയായി സൗദി അറിയിച്ചിരുന്നു. വിദേശത്തുള്ള പാകിസ്താനികളുടെ സെക്രട്ടറിയായ അർഷദ് മഹ്മൂദാണ് കഴിഞ്ഞ വർഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാകിസ്താനികളുടെ ഈ പതിവിനെപ്പറ്റി പല ഗൾഫ് രാജ്യങ്ങളും ആശങ്ക അറിയിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭിക്ഷാടനം കൂടാതെ ഇവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഭിക്ഷാടകരിൽ 90 ശതമാനം പേരും പാകിസ്താനികളാണ്. മക്ക ഗ്രാൻഡ് മോക്സിന് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്യുന്ന പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്താനികളാണ്.

ഒരു മാസം മുൻപ് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന 11 ഭിക്ഷാടകരെ കറാച്ചി വിമാനത്താവളത്തിൽ വച്ച് ദേശീയാന്വേഷണ ഏജൻസി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഭിക്ഷാടനത്തിനായാണ് തങ്ങൾ സൗദി അറേബ്യയിലേക്ക് പോകുന്നതെന്ന് ഇവർ പറയുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇതുപോലെ 16 ഭിക്ഷാടകരെ സൗദി അറേബ്യയിലേക്കുള്ള വിമാനത്താവളത്തിൽ നിന്ന് പിടികൂടി നാട്ടിലേക്കയച്ചിരുന്നു.

Latest News