Donald Trump: പൗരത്വം വേണോ? 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതി; വിദേശികള്‍ക്ക് ആശ്വാസ നടപടിയുമായി ട്രംപ്‌

US Golden Card: ഗ്രീന്‍ കാര്‍ഡിന് സമാനമായ പദ്ധതിയാണ് ഗോള്‍ഡന്‍ കാര്‍ഡ്. യുഎസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പത്ത് ലക്ഷം കാര്‍ഡുകളാണ് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് ഇബി5 പദ്ധതി നിര്‍ത്തലാക്കുകയാണ്. പകരം ഗോള്‍ഡന്‍ കാര്‍ഡുകള്‍ അവതരിപ്പിക്കും.

Donald Trump: പൗരത്വം വേണോ? 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതി; വിദേശികള്‍ക്ക് ആശ്വാസ നടപടിയുമായി ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Published: 

26 Feb 2025 15:03 PM

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന പല നടപടികളും ലോകത്താകമാനമുള്ളവര്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുകയാണ്. നാടുകടത്തല്‍ നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കടുപ്പിക്കുമ്പോഴും വിദേശികള്‍ക്ക് ആശ്വാസമാകുകയാണ് ഡൊണാള്‍ഡ് ട്രംപ്.

യുഎസില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡിലൂടെ പൗരത്വം നല്‍കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. ഇത്തരത്തില്‍ പൗരത്വം നേടുന്നതിനായി ഒരാള്‍ നല്‍കേണ്ടി വരുന്നത് 50 ലക്ഷം യുഎസ് ഡോളറാണ്.

ഗ്രീന്‍ കാര്‍ഡിന് സമാനമായ പദ്ധതിയാണ് ഗോള്‍ഡന്‍ കാര്‍ഡ്. യുഎസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പത്ത് ലക്ഷം കാര്‍ഡുകളാണ് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് ഇബി5 പദ്ധതി നിര്‍ത്തലാക്കുകയാണ്. പകരം ഗോള്‍ഡന്‍ കാര്‍ഡുകള്‍ അവതരിപ്പിക്കും. യുഎസില്‍ നിക്ഷേപങ്ങള്‍ നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികള്‍ക്ക് ഇതുവഴി പൗരത്വം ലഭിക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.

അതിസമ്പന്നരായ ആളുകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ഉപയോഗിച്ച് യുഎസിലേക്ക് വരാന്‍ സാധിക്കും. റഷ്യയിലെ ശതകോടീശ്വരന്മാര്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് വഴി യുഎസ് പൗരത്വം നേടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. റഷ്യയിലെ കോടീശ്വരന്മാര്‍ വളരെ നല്ല മനുഷ്യരാണെന്നാണ് ട്രംപ് പറയുന്നത്. അവര്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Reciprocal Tariff: ട്രംപ് പണി തുടങ്ങി; മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

അതേസമയം, ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതി രണ്ടാഴ്ചയ്ക്കകം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗോള്‍ഡന്‍ കാര്‍ഡ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരെ സ്വാധീനിക്കും.

യുഎസ് ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നവരില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ഇനി മുതല്‍ സമ്പന്നരായ ആളുകള്‍ക്ക് മാത്രമായിരിക്കും യുഎസില്‍ സ്ഥിരതാമസമാക്കാന്‍ സാധിക്കുകയുള്ളു.

Related Stories
Abudabi School Guidelines: മാറ്റവുമായി പുതിയ അധ്യയന വർഷം; മൊബൈൽ ഫോൺ പാടില്ല, ഹാജർ ഇങ്ങനെ… കർശന നിർദേശങ്ങളുമായി അബുദാബി
Israeli Evacuation Order: ഗാസയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം പലസ്തീനികള്‍; ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കലില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
UAE: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക ഇടം; യുഎഇയിൽ ഭാരത് മാർട്ട് അടുത്ത വർഷം ആരംഭിക്കും
Israel-Palestine Conflict: ഗാസയില്‍ വൈദ്യസഹായമെത്തിക്കുന്നത് തടഞ്ഞ് ഇസ്രായേല്‍; 29 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ചര്‍ച്ച സജീവമെന്ന് യുഎസ്‌
Bangladesh Protest: കെഎഫ്‌സിക്കും, പിസ ഹട്ടിനും രക്ഷയില്ല; ബംഗ്ലാദേശുകാര്‍ നോട്ടമിട്ടു; ഔട്ട്‌ലെറ്റുകളില്‍ കടന്നാക്രമണം; കാരണം ഇതാണ്‌
Sharjah: തീപിടിക്കുന്നതിന് മുൻപ് തന്നെ തിരിച്ചറിഞ്ഞ് തടയും; എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഷാർജ
കരളിന് ഹാനികരമായ ഭക്ഷണങ്ങൾ
മുടി വളര്‍ച്ചയ്ക്കായി ഉണക്കമുന്തിരി ഇങ്ങനെ കഴിക്കാം
ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുന്നത് നല്ലതാണോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം