5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Porn Passport : കുട്ടികൾ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നു; പോൺ പാസ്പോർട്ട് സംവിധാനവുമായി സ്പെയിൻ

Porn Passport Introduced Spain : കുട്ടികൾ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത് തടയാൻ പോൺ പാസ്പോർട്ട് സംവിധാനവുമായി സ്പെയിൻ. മൊബൈൽ ആപ്ലിക്കേഷനിലൂടെ വയസ് തെളിയിച്ചാൽ ലഭിക്കുന്ന ക്രെഡിറ്റ് ഉപയോഗിച്ച് മാത്രമേ പോൺ സൈറ്റുകൾ സന്ദർശിക്കാൻ സാധിക്കൂ.

Porn Passport : കുട്ടികൾ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നു; പോൺ പാസ്പോർട്ട് സംവിധാനവുമായി സ്പെയിൻ
Follow Us
abdul-basithtv9-com
Abdul Basith | Published: 07 Jul 2024 19:50 PM

പോൺ പാസ്പോർട്ട് സംവിധാനവുമായി സ്പെയിൻ. കുട്ടികൾ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതിന് തടയുന്നതിനായാണ് സ്പാനിഷ് സർക്കാർ പോൺ പാസ്പോർട്ട് എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നത്. ഡിജിറ്റൽ വാലറ്റ് ബീറ്റ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ സംവിധാനം മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തിക്കുന്നത്. പോൺ സൈറ്റുകൾ സന്ദർശിക്കുന്നയാൾക്ക് 18 വയസിനു മുകളിൽ പ്രായമുണ്ടെന്ന് തെളിയിക്കുന്നതിനാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.

പോൺ വിഡിയോകൾ കാണേണ്ട ആളുകൾ ഈ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ഇൻസ്റ്റാൾ ചെയ്യുമ്പോൾ വയസ് തെളിയിക്കണം. വയസ് തെളിയിക്കുന്നതിനായി സർക്കാർ അംഗീകരിച്ച ഏത് രേഖയും ഇവിടെ ഉപയോഗിക്കാം. വെരിഫൈഡ് ആകുമ്പോൾ 30 പോൺ ക്രെഡിറ്റുകൾ ലഭിക്കും. ഇതിന് ഒരു മാസമാണ് വാലിഡിറ്റി. ഈ പോൺ ക്രെഡിറ്റുകൾ കൊണ്ട് അശ്ലീല സൈറ്റുകൾ സന്ദർശിക്കാം. ക്രെഡിറ്റ് തീർന്നാൽ വീണ്ടും ആവശ്യപ്പെടാൻ അനുവാദമുണ്ട്.

Also Read : Jon Landau: ടൈറ്റാനിക്, അവതാർ ഇതിഹാസ ചിത്രങ്ങൾ സമ്മാനിച്ച ജോൺ ലാൻഡൗ വിടവാങ്ങി

ഉപയോഗിക്കാൻ എളുപ്പമല്ലെന്ന് കാട്ടി ഇതിനകം തന്നെ ആളുകൾ ഈ ആപ്ലിക്കേഷനെ വിമർശിക്കാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ക്രെഡിറ്റ് നൽകുന്ന സംവിധാനം ആളുകൾക്ക് കൂടുതൽ സ്വകാര്യത നൽകുമെന്നാണ് സർക്കാർ വാദം. ക്രെഡിറ്റ് ഉപയോഗിച്ചുള്ള പോൺ സൈറ്റ് സന്ദർശനം ട്രാക്ക് ചെയ്യാൻ എളുപ്പമല്ലെന്നും സർക്കാർ പറയുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഈ സംവിധാനത്തിലേക്ക് മാറേണ്ടത് നിർബന്ധമാണ്. ഒന്നുകിൽ പോൺ പാസ്പോർട്ടോ അല്ലെങ്കിൽ മറ്റ് വയസ് തെളിയിക്കുന്ന മാർഗങ്ങളോ ഉപഭോക്താക്കൾക്കായി അവർക്ക് തിരഞ്ഞെടുക്കാം.

15 വയസിനു താഴെയുള്ള പകുതിയോളം കുട്ടികൾ പോൺ സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ‘ലഭിക്കുന്ന ഡേറ്റ വളരെ വിഷമമുണ്ടാക്കുന്നതാണ്. 15 വയസിനു താഴെയുള്ള കുട്ടികളിൽ പകുതിയോളം പേരും പോൺ സൈറ്റുകൾ സന്ദർശിക്കുന്നുണ്ട്. ഇത് യാഥാസ്ഥിതിക ധാർമിക ബോധമൊന്നുമല്ല. കുഞ്ഞുങ്ങൾ പോൺ കാണുന്നത് അവരുടെ ഭാവിയെ ബാധിക്കും.”- എൽ പാരിസ് പത്രത്തോട് പെഡ്രോ സാഞ്ചസ് പറഞ്ഞു.

2027ഓടെ കുട്ടികൾക്ക് പോൺ സൈറ്റുകളിൽ പ്രവേശിക്കാതിരിക്കാനുള്ള പ്രത്യേക നിയമം യൂറോപ്പ് മുഴുവനായി പ്രാബല്യത്തിൽ വരും. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് പോൺ സൈറ്റുകൾ പ്രവേശനം നൽകാതിരിക്കാനുള്ള സംവിധാനം വെബ്സൈറ്റുകൾ ഉണ്ടാക്കണമെന്നാണ് വ്യവസ്ഥ. സ്പെയിൻ്റെ പോൺ പാസ്പോർട്ടാവും ഏറെക്കുറെ യൂറോപ്പാകെ ഏറ്റെടുക്കുക.

Latest News