5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis: ‘മാർപാപ്പ മരണത്തിന്റെ വക്കോളമെത്തിയിരുന്നു; ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു’: ഡോക്ടർ

Pope Francis Doctors Startling Revelation: അദ്ദേഹത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ അവസാനിപ്പിച്ച് പോകാൻ അനുവദിക്കുക അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്.

Pope Francis: ‘മാർപാപ്പ മരണത്തിന്റെ വക്കോളമെത്തിയിരുന്നു; ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു’: ഡോക്ടർ
Pope FrancisImage Credit source: PTI
sarika-kp
Sarika KP | Published: 26 Mar 2025 06:34 AM

വത്തിക്കാൻ സിറ്റി: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടർ. ഫെബ്രുവരി 28ന് ആരോ​ഗ്യസ്ഥിതി ഏറെ സങ്കീർണമായിരുന്നുവെന്നും ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നും ഡോക്ടർ സെർജിയോ ആൽഫിയേരി പറഞ്ഞു. അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻവിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്നും ആൽഫിയേരി പറഞ്ഞു. ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആൽഫിയേരി മനസ്സുതുറന്നത്.

അദ്ദേഹത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ അവസാനിപ്പിച്ച് പോകാൻ അനുവദിക്കുക അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ കാഠിന്യമായ മരുന്നുകൾ നൽകുന്നത് അദ്ദേഹത്തിന്റെ മറ്റ് അവയവങ്ങൾക്ക് ബാധിച്ചേക്കാം. എല്ലാ ശ്രമങ്ങളും നടത്താൻ അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശമുണ്ടായിരുന്നു. പിന്മാറരുത് എന്ന അവരുടെ സന്ദേശത്തെ തുടർന്നാണ് രണ്ടാമത്തെ വഴി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വൃക്കകൾക്കും മജ്ജയ്ക്കും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ തങ്ങൾ മുന്നോട്ട് പോയെന്നും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചുവെന്നും ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും ഡോ. സെർജിയോ പറഞ്ഞു.

Also Read: ‘പ്രാർഥനകൾക്ക് നന്ദി’; വിശ്വാസികളെ അഭിസംബോധന ചെയ്ത് മാർപാപ്പ

അതേസമയം ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ആരോ​ഗ്യനില സങ്കീർണമായിരുന്നു. എന്നാൽ ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ സുഖം പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം ആശുപത്രി വിട്ടത്. എന്നാൽ രണ്ട് മാസത്തെ പൂർണ വിശ്രമം നിർ​ദേശിച്ചിട്ടുണ്ട്. ഇതിനിടെയിൽ ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരുന്നെങ്കിലും നിയന്ത്രണമുള്ളതിനാൽ കൂടിക്കാഴ്ച റദ്ദാക്കി.