Pope Francis: മാർപാപ്പയുടെ ആരോഗ്യനില മോശമായി തുടരുന്നു; ആശുപത്രിവാസം നീളുമെന്ന് വത്തിക്കാൻ
Pope Francis Health Update: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മോശമായി തുടരുന്നതായി വത്തിക്കാൻ. ബ്രോങ്കൈറ്റിസിനെ തുടർന്ന് നാല് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഇപ്പോൾ പോളിമൈക്രോബിയൽ ഇൻഫക്ഷൻ എന്ന അവസ്ഥയാണുള്ളതെന്ന് വത്തിക്കാൻ പറഞ്ഞു.

ബ്രോങ്കൈറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മോശമായി തുടരുന്നുവെന്ന് വത്തിക്കാൻ. നാല് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇപ്പോൾ പോളിമൈക്രോബിയൽ ഇൻഫക്ഷൻ എന്ന അവസ്ഥയാണ്. കുറച്ച് സങ്കീർണമായ അവസ്ഥയിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രിവാസം തുടർന്നേക്കുമെന്നും വത്തിക്കാൻ അറിയിച്ചു. ഈ മാസം 14നാണ് 88കാരനായ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“കഴിഞ്ഞ ദിവസവും ഇന്നുമായി നടത്തിയ പരിശോധനാഫലങ്ങൾ തെളിയിക്കുന്നത് അദ്ദേഹത്തിന്ശ്വസനനാളത്തിൽ പോളിമൈക്രോബിയൽ ഇൻഫക്ഷൻ എന്ന അവസ്ഥയാണെന്നാണ്. അതുകൊണ്ട് തന്നെ ചികിത്സാരീതി മാറ്റേണ്ടതുണ്ട്. കുറച്ച് സങ്കീർണമായ അവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അതുകൊണ്ട് തന്നെ ആശുപത്രിവാസം നീളും. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നുണ്ട്. ചികിത്സ പുരോഗമിക്കുകയാണ്.”- വത്തിക്കാൻ അറിയിച്ചു.
റോമിലെ ജെമേലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പ ഉള്ളത്. ആശങ്കപ്പെടാനുള്ള അവസ്ഥയില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. വത്തിക്കാൻ വക്താവ് തിങ്കളാഴ്ച പറഞ്ഞതനുസരിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യാവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ, ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുള്ള മാർപാപ്പ ആശുപത്രിയിൽ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളായി അദ്ദേഹത്തിന് ശ്വാസംമുട്ടലിൻ്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് തൻ്റെ പ്രസംഗങ്ങൾ വായിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിലുണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തിൻ്റെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ശ്വാസം മുട്ടലിനെ തുടർന്ന് തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. തനിക്ക് ഇപ്പോൾ പ്രസംഗങ്ങൾ വായിക്കാനാവില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ചെറുപ്പകാലത്തുണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
2013 മാർച്ച് 13നാണ് കത്തോലിക്കാസഭയുടെ 266ആമത് മാർപാപ്പയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബെനഡിക്ട് 16ആമൻ മാർപാപ്പ രാജിവച്ചതിനെ തുടർന്നാണ് പോപ് ഫ്രാൻസിസ് സ്ഥാനമേറ്റത്. ഹോർഹെ മരിയോ ബെർഗോളിയോ എന്നതാണ് അദ്ദേഹത്തിൻ്റെ ശരിയായ പേര്. അർജൻ്റീനക്കാരനായ ഇദ്ദേഹം മുൻപ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. 1936 ഡിസംബർ 17നാണ് അദ്ദേഹം ജനിച്ചത്.