AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis Health: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും

Pope Francis Shows Improvement: ഒന്നോ രണ്ടോ ദിവസത്തെ നിരീക്ഷണത്തിനുശേഷമേ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.

Pope Francis Health: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും
Pope FrancisImage Credit source: PTI
sarika-kp
Sarika KP | Published: 02 Mar 2025 07:26 AM

വത്തിക്കാൻ സിറ്റി: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ മെക്കാനിക്കൽ വെൻ്റിലേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്. അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായതുപോലെയുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ പിന്നീട് ഉണ്ടായില്ലെന്നും പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്തിയില്ലെന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ അടുത്ത 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. 88 വയസുള്ള മാർപ്പാപ്പയുടെ ആരോ​ഗ്യസ്ഥി കഴിഞ്ഞ ദിവസം ഏറെ സങ്കീർണമായിരുന്നു. പിന്നാലെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രവരി 14ന് റോമിലെ റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോ​ഗ്യസ്ഥിതി സങ്കീർണമായി എന്നാൽ പിന്നീട് അപകടനില തരണംചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യനില മോശമാവുകയായിരുന്നു. ഒന്നോ രണ്ടോ ദിവസത്തെ നിരീക്ഷണത്തിനുശേഷമേ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.