AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; സംസ്കാര ചടങ്ങുകൾ തുടങ്ങി

Pope Francis Funeral Begins at St. Peter's Square: സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിൽ എത്തിച്ച ശേഷം സംസ്കരിക്കും.

Pope Francis: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; സംസ്കാര ചടങ്ങുകൾ തുടങ്ങി
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കുന്നു. Image Credit source: PTI
nandha-das
Nandha Das | Updated On: 26 Apr 2025 14:31 PM

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് വിട നൽകാൻ ലോകം. വത്തിക്കാനിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയിട്ടുള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

അന്തിമോപചാരമര്‍പ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയും ഉൾപ്പടെ 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചടങ്ങിൽ പങ്കെടുക്കും.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിൽ എത്തിച്ച ശേഷം സംസ്കരിക്കും. ലക്ഷക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ
പൊതുദർശനത്തിനൊടുവിൽ ഇന്നലെ അർധ രാത്രിയാണ് മാർപാപ്പയുടെ മൃതദേഹ പേടകം പൂട്ടി മുദ്രവെച്ചത്.

ALSO READ: ‘സിന്ധു നദി നമ്മുടേത്, വെള്ളം നിർത്തിയാൽ ഇന്ത്യക്കാരുടെ രക്തം ഒഴുകും’; ഭീക്ഷണിയുമായി പാക്ക് മുന്‍ വിദേശകാര്യ മന്ത്രി

സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം ലഭിക്കുക അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സാധാരണ മാർപ്പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ചടങ്ങ്. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്ക് ശേഷമായിരിക്കും ഭൗതികശരീരം സെന്‍റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടു പോവുക.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ 88 -ാം വയസിലാണ് കാലം ചെയ്തത്. 11 വർഷം ആഗോള സഭയെ നയിച്ചു. 1936 ഡിസംബർ ഏഴിന് അർജൻറീനയിലെ ബ്യുണസ് ഐറിസിലായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്.