Pope Francis: പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം; മാര്‍പാപ്പയുടെ മരണകാരണം സ്ഥിരീകരിച്ച് വത്തിക്കാന്‍
Pope Francis Death Reason: മാര്‍പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കോറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ന്യൂമോണിയ ബാധിതനായി 38 ദിവസം മാര്‍പാപ്പ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 23നാണ് വസതിയിലേക്ക് തിരിച്ചെത്തിയത്.

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതമുണ്ടായതിന് പിന്നാലെ ഹൃദായാഘാതമുണ്ടായതാണ് മരണകാരണം. പക്ഷാഘാതം സംഭവിച്ച് കോമയിലായതിന് ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കോറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ന്യൂമോണിയ ബാധിതനായി 38 ദിവസം മാര്‍പാപ്പ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 23നാണ് വസതിയിലേക്ക് തിരിച്ചെത്തിയത്.
ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു. ഈസ്റ്റര്‍ ആശംസകളും നേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സമയം തിങ്കളാഴ്ച (ഏപ്രില്‍ 21) രാവിലെ 11.5നായിരുന്നു അന്ത്യം.




ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 2013 മാര്‍ച്ച് 13നാണ് കത്തോലിക്ക സഭയുടെ 266ാമത് മാര്‍പാപ്പയായി അദ്ദേഹം ചുമതലയേറ്റെടുത്തത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരന്‍ കൂടിയാണ് അദ്ദേഹം.
അര്‍ജന്റീന സ്വദേശിയാണ് അദ്ദേഹം. ജസ്വീറ്റ് കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള ബഹുമാനാര്‍ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്ന് വെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസിച്ചും അദ്ദേഹം മാതൃകയായി.
Also Read: Pope Francis : ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം
അതേസമയം, മരണം സ്ഥിരീകരിച്ച് നാല് മുതല്‍ ആറ് ദിവസത്തിനുള്ളിലാണ് മാര്‍പാപ്പയുടെ മൃതദേഹം സംസ്‌കരിക്കുക. സംസ്‌കാരത്തിന് ശേഷം 18 ദിവസത്തിനുള്ളില്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് കൂടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്തു.