Pope Francis death: പുതിയ മാർപാപ്പ ആരാകും? വോട്ട് ചെയ്യാൻ അർഹതയുള്ള നാല് ഇന്ത്യൻ കർദ്ദിനാൾമാർ ഇവരാണ്…
Indian Cardinals Eligible To Vote For New Pope: ദുഃഖാചരണത്തന് ശേഷം അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാൻ കർദ്ദിനാൾമാരെ കോൺക്ലേവിലേക്ക് വിളിക്കും. പേപ്പൽ കോൺക്ലേവിൽ വോട്ട് ചെയ്യാൻ നിലവിൽ അർഹതയുള്ള 135 കർദ്ദിനാൾമാരിൽ നാലുപേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

പോപ്പ് ഫ്രാൻസിന്റെ മരണത്തെത്തുടർന്ന് വത്തിക്കാൻ ഒൻപത് ദിവസത്തെ ദുഃഖാചരണത്തിലേക്ക് പ്രവേശിക്കും. പുരാതന റോമൻ പാരമ്പര്യത്തിന്റെ ഭാഗമായാണിത്. ഈ സമയത്ത്, അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ളമ ഒരുക്കങ്ങൾ ആരംഭിക്കും. ദുഃഖാചരണത്തന് ശേഷം അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാൻ കർദ്ദിനാൾമാരെ കോൺക്ലേവിലേക്ക് വിളിക്കും.
പേപ്പൽ കോൺക്ലേവിൽ വോട്ട് ചെയ്യാൻ നിലവിൽ അർഹതയുള്ള 135 കർദ്ദിനാൾമാരിൽ നാലുപേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. കർദ്ദിനാൾ ഫിലിപ്പ് നെറി ഫെറാവു, കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, കർദ്ദിനാൾ ആന്റണി പൂള, കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് എന്നിവരാണിവർ.
51 കാരനായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, സർക്കൺവല്ലാസിയോൺ അപ്പിയയിലെ എസ് അന്റോണിയോ ഡി പഡോവയുടെ കർദ്ദിനാൾ-ഡീക്കനും മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനുമാണ്. ഗോവയിലെയും ദമാനിലെയും മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പാണ് 72 കാരനായ കർദ്ദിനാൾ ഫിലിപ്പ് നെറി ഫെറാവോ. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റും ഏഷ്യൻ ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ ഫെഡറേഷന്റെ പ്രസിഡന്റുമാണ് ഇദ്ദേഹം.
ALSO READ: പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം; മാര്‍പാപ്പയുടെ മരണകാരണം സ്ഥിരീകരിച്ച് വത്തിക്കാന്‍
ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പാണ് കർദ്ദിനാൾ ആന്റണി പൂള (63). സിറോ-മലങ്കര (ഇന്ത്യ) യുടെ തിരുവനന്തപുരത്തെ മേജർ ആർച്ച് ബിഷപ്പും സീറോ-മലങ്കര സഭയുടെ സിനഡിന്റെ പ്രസിഡന്റുമാണ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് തോട്ടുങ്കൽ.
252 കർദ്ദിനാൾമാരിൽ 135 പേർക്കാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ വോട്ടുചെയ്യാൻ അർഹതയുള്ളത്.
പോപ്പിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ പരമ്പരാഗത രീതിയാണ് സിസ്റ്റൈൻ ചാപ്പൽ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറം. കറുത്ത പുക എന്നാൽ കർദ്ദിനാൾമാർ ഇതുവരെ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അർഥം. അതേസമയം വെളുത്ത പുക സൂചിപ്പിക്കുന്നത് ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്നാണ്.