AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis: കത്തോലിക്കാ സഭയുടെ ‘വിപ്ലവകാരി’യായ പോപ്പ്, ഒപ്പം വിവാദ നിലപാടുകളും; ആരായിരുന്നു ഫ്രാൻസിസ് മാർപാപ്പ

Who was Pope Francis: 2013 മാർച്ച് 19 ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റു. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി.

Pope Francis: കത്തോലിക്കാ സഭയുടെ ‘വിപ്ലവകാരി’യായ പോപ്പ്, ഒപ്പം വിവാദ നിലപാടുകളും; ആരായിരുന്നു ഫ്രാൻസിസ് മാർപാപ്പ
Pope Francis
nithya
Nithya Vinu | Published: 21 Apr 2025 14:13 PM

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ 88ാം വയസ്സിൽ കാലം ചെയ്തു.

കർദ്ദിനാൾ ബെർഗോളിയോ എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്. 1936ൽ ഡിസംബർ17ന്, ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായാണ് ബെർഗോളിയോ ജനിച്ചത്.

2013 മാർച്ച് 19 ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റു. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി.

വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം കർദ്ദിനാൾ ബെർഗോളിയോ എന്നതിന് പകരം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഈ പേര് ഔദ്യോഗിക നാമമായി സ്വീകരിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.

കത്തോലിക്ക സഭയുടെ വിപ്ലവക്കാരിയായ പോപ്പ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേ​ഹത്തിന്റെ ചില നിലപാടുകൾ കത്തോലിക്ക പരമ്പരാ​ഗത വിശ്വാസികൾക്കിടയിൽ വിമർശനത്തിന് കാരണമായി. സ്വവർ​ഗ ദമ്പതികളെ അനു​ഗ്രഹിക്കുന്നതിന് അനുമതി നൽകിയതിനെതിരെ പരമ്പരാ​ഗത വിഭാ​ഗങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു. വിവാഹ മോചിതരായവർക്കും പുനർവിവാഹിതരായവർക്കും തിരുവേദികളിൽ പങ്കെടുക്കാൻ അനുമതി നൽകിയതും വിമർശനങ്ങൾക്ക് കാരണമായി.

കൂടാതെ, കേരളത്തിലെ സീറോ- മലബാർ സഭയിൽ നിലനിന്നിരുന്ന ലിറ്റർജിക്കൽ തർക്കത്തിലും അദ്ദേഹം ഇടപ്പെട്ടു. കത്തോലിക്ക സഭയിലെ പീഡനക്കേസുകളിൽ അദ്ദേഹം ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അന്തർദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം ഇടപെടലുകൾ നടത്തി. ഗാസയിൽ ഇസ്രായേൽ ബോംബ് ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാർപാപ്പയുടെ ഇത്തരം ഇടപെടലുകൾ സഭയുടെ പരിഷ്കാരത്തിനും സാമൂഹിക നീതിക്കും അദ്ദേഹം മുൻഗണന നൽകിയിരുന്നു എന്നതിന് തെളിവാണ്.