PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക
PM Narendra Modi: കൊവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സഹായങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തന്നതിനും നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
ന്യൂഡൽഹി: കരീബിയൻ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ ആണ് പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സഹായങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തന്നതിനും നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ മോദിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പുരസ്കാരം മോദി സ്വീകരിച്ചുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Dominica will award its highest National Honour, the Dominica Award of Honour, upon PM Narendra Modi at the India-Caricom Summit in Guyana.
This award will be in recognition of his contributions to Dominica during the COVID-19 pandemic and his dedication to strengthening the… pic.twitter.com/3GX7RWFhpg
— ANI (@ANI) November 14, 2024
അതേസമയം കോവിഡ് മഹാമാരിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്‌സിൻ നൽകിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ചിരുന്നു. ഇതിലൂടെ പകർച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നൽകിയ പിന്തുണ രാാജ്യം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ എന്നിവയിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.