5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

PM Narendra Modi: ​കൊ​വി​ഡ് മഹാമാരിക്കാലത്ത് ​ഡൊമിനിക്കയ്ക്ക് മോദി ​ന​ൽ​കി​യ​ ​സ​ഹാ​യ​ങ്ങ​ളും​ ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ​ ​ബ​ന്ധം​ ​ശക്തിപ്പെടുത്തന്നതിനും​ ​ന​ട​ത്തി​യ​ ​ശ്ര​മ​ങ്ങ​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പു​ര​സ്‌​കാ​രം.​

PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക
പ്രധാനമന്ത്രി നരേന്ദ്ര മോദി (image credits: PTI)
sarika-kp
Sarika KP | Published: 14 Nov 2024 23:42 PM

ന്യൂഡൽഹി: ക​രീ​ബി​യ​ൻ​ ​രാ​ഷ്ട്ര​മാ​യ​ ​ഡൊ​മിനി​ക്ക​യു​ടെ​ ​പ​ര​മോ​ന്ന​ത​ ​സി​വി​ലി​യ​ൻ​ ​പു​ര​സ്‌​കാ​രം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക്. ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ ആണ് പ്രഖ്യാപിച്ചത്. ​ ​കൊ​വി​ഡ് മഹാമാരിക്കാലത്ത് ​ഡൊമിനിക്കയ്ക്ക് മോദി ​ന​ൽ​കി​യ​ ​സ​ഹാ​യ​ങ്ങ​ളും​ ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ​ ​ബ​ന്ധം​ ​ശക്തിപ്പെടുത്തന്നതിനും​ ​ന​ട​ത്തി​യ​ ​ശ്ര​മ​ങ്ങ​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പു​ര​സ്‌​കാ​രം.​

നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ മോദിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പുരസ്കാരം മോദി സ്വീകരിച്ചുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 

Also read-Donald Trump: വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

അതേസമയം കോവിഡ് മഹാമാരിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്‌സിൻ നൽകിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ചിരുന്നു. ഇതിലൂടെ പകർച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നൽകിയ പിന്തുണ രാാജ്യം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ എന്നിവയിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.