5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഇത് കാറിൽ കയറില്ല, ഭാരം ടയർ താങ്ങുകയുമില്ല; ടാക്‌സി ഡ്രൈവറനെതിരെ ഇൻഫ്ളുവൻസർ കോടതിയിൽ

US Rapper Dank Demoss: ഇതുകൂടാതെ കാറിന്റെ ടയറുകൾക്ക് തന്റെ ഭാരം താങ്ങില്ലെന്നും ഡ്രൈവർ പറഞ്ഞതായി യുവതി ആരോപിച്ചു. പിന്നീട് തന്നോട് ക്ഷമാപണം നടത്തിയ ഡ്രൈവർ തൻ്റെ യാത്ര മുടക്കിയതായും ഇൻഫ്ലുവൻസർ പറഞ്ഞു. മുമ്പ് സമാന സാഹചര്യമുണ്ടായതിനാൽ താങ്കൾക്ക് പറ്റുന്ന മറ്റൊരു വലിയ കാർ ബുക്ക് ചെയ്യാനാണ് ഇയാൾ നിർദ്ദേശിച്ചത്.

Viral News: ഇത് കാറിൽ കയറില്ല, ഭാരം ടയർ താങ്ങുകയുമില്ല; ടാക്‌സി ഡ്രൈവറനെതിരെ ഇൻഫ്ളുവൻസർ കോടതിയിൽ
Dank DemossImage Credit source: Instagram
neethu-vijayan
Neethu Vijayan | Published: 29 Jan 2025 14:05 PM

ശരീരഭാരത്തിന്റെ പേരിൽ ടാക്‌സി ഡ്രൈവർ യാത്ര നിഷേധിച്ചെന്നാരോപിച്ച് യുഎസിലെ റാപ്പറും പ്ലസ് സൈസ് ഇൻഫ്‌ളൂവൻസറുമായ ഡാങ്ക് ഡെമോസ്സ് കോടതിയിൽ. ശരീരത്തിൻ്റെ പേരിൽ തന്നെ അയാൾ അവഹേളിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുഎസിലെ ഓൺലൈൻ ടാക്‌സി സേവനദാതാക്കളായ ‘ലിഫ്റ്റ്'(Lyft)-ന് എതിരെയാണ് ഡാങ്ക് കോടതിയെ സമീപിച്ചത്.

ലിഫ്റ്റ് ഓൺലൈൻ ടാക്‌സി സേവനദാതാക്കളുടെ ഡ്രൈവറിൽനിന്ന് തനിക്ക് നേരിട്ട ദുരനുഭവം സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഡാങ്ക് ഡെമോസ്സ് പങ്കുവയ്ച്ചത്. ടിക് ടോക്ക് വീഡിയോയിലൂടെയാണ് റാപ്പർ എത്തിയത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യാത്രയ്ക്കായി ടാക്‌സി ബുക്ക് ചെയ്തു, എന്നാൽ തന്നെ കാറിൽ കൊള്ളില്ലെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ അവഹേളിച്ചുവെന്നാണ് യുവതിയുടെ പരാതി.

തൻ്റെ ശരീരഭാരം കാരണം സെഡാൻ കാറിൽ കയറാൻ സാധിക്കില്ലെന്നായിരുന്നു ഡ്രൈവറുടെ ഭാ​ഗത്തുനിന്നുണ്ടായ അവഹേളനം. എന്നാൽ കഴിയുമെന്ന് പറഞ്ഞിട്ടും അയാൾ യാത്ര ചെയ്യാൻ തന്നെ അനുവദിച്ചില്ല. ‘നിങ്ങൾ എന്നെ വിശ്വസിക്കണം, ഇത്രയും ശരീരഭാരം കൊണ്ട് നിങ്ങൾക്ക് ഈ കാറിൽ കയറാൻ കഴിയില്ല’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ഇതുകൂടാതെ കാറിന്റെ ടയറുകൾക്ക് തന്റെ ഭാരം താങ്ങില്ലെന്നും ഡ്രൈവർ പറഞ്ഞതായി യുവതി ആരോപിച്ചു. പിന്നീട് തന്നോട് ക്ഷമാപണം നടത്തിയ ഡ്രൈവർ തൻ്റെ യാത്ര മുടക്കിയതായും ഇൻഫ്ലുവൻസർ പറഞ്ഞു. മുമ്പ് സമാന സാഹചര്യമുണ്ടായതിനാൽ താങ്കൾക്ക് പറ്റുന്ന മറ്റൊരു വലിയ കാർ ബുക്ക് ചെയ്യാനാണ് ഇയാൾ നിർദ്ദേശിച്ചത്.

ഏകദേശം 221.8 കിലോയോളം ശരീരഭാരമുള്ള ആളാണ് യുഎസിലെ റാപ്പറും പ്ലസ് സൈസ് ഇൻഫ്‌ളൂവൻസറുമായ ഡാങ്ക് ഡെമ്മോസ്. ചെറിയ കാറുകളിൽ താൻ മുൻപും യാത്രചെയ്യാറുണ്ടെന്ന് യുവതി ഡ്രൈവറോട് വാദിച്ചെങ്കിലും അയാൾ കേൾക്കാൻ കൂട്ടാക്കിയില്ല. ശരീരഭാരത്തിന്റെ പേരിൽ വിവേചനം കാണിക്കുകയും, ഡ്രൈവറുടെ പെരുമാറ്റം അവഹേളിക്കുന്നതും തന്നെ വേദനിപ്പിക്കുന്നതുമാണെന്നും ഡാങ്ക് ഡെമ്മോസ് വീഡിയോയിലൂടെ പറഞ്ഞു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

സുരക്ഷാ ഭീഷണികൾ മൂലം യാത്ര നിഷേധിക്കാനുള്ള അധികാരം ലിഫ്റ്റ് ഡ്രൈവർമാർക്കുണ്ടെന്നും ഒരാളുടെ സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി സേവനം നിഷേധിക്കാൻ കഴിയില്ലെന്ന് ഡാങ്കിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ ലിഫ്റ്റ് പ്രതികരിച്ചിട്ടുണ്ട്. “ഇത്തരം വിവേചനങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നു. എല്ലാവരെയും തുല്യ ബഹുമാനത്തോടെ പരിഗണിക്കുന്ന ഒരു സമൂഹത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും ആരെയും ഉപദ്രവിക്കാൻ പിന്തുണയ്ക്കുന്നതല്ല,” പ്രസ്താവനയിൽ പറയുന്നു.