5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Philadelphia Couple: പ്രായമൊക്കെ വെറും നമ്പറല്ലേ! ഈ നവദമ്പതികളുടെ വയസറിഞ്ഞാല്‍ ഞെട്ടുമെന്ന കാര്യം ഉറപ്പ്‌

World's Oldest Newlyweds Couple: ഒരാളുടെ ആയുസ് വര്‍ധിപ്പിക്കുക എന്നത് ഇന്നും മനുഷ്യനെ കൊണ്ട് സാധ്യമായ ഒന്നല്ല, ഇത് മറ്റ് രാജ്യങ്ങളുടെ കാര്യമാണ്. ജപ്പാന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള നിരവധിയാളുകളാണുള്ളത്. കുടുംബമായിട്ടാണോ ഇവരെല്ലാം ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ല.

Philadelphia Couple: പ്രായമൊക്കെ വെറും നമ്പറല്ലേ! ഈ നവദമ്പതികളുടെ വയസറിഞ്ഞാല്‍ ഞെട്ടുമെന്ന കാര്യം ഉറപ്പ്‌
ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനും (Image Credits: Guinness World Records)
shiji-mk
Shiji M K | Published: 06 Dec 2024 21:55 PM

വിവാഹം കഴിക്കാന്‍ അങ്ങനെ പ്രത്യേക പ്രായമൊന്നുമില്ല. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ ഇതിന് നമ്മുടെ ആരോഗ്യം കൂടി അനുവദിക്കണമെന്ന് മാത്രം. ആരോഗ്യരംഗത്ത് വലിയ വളര്‍ച്ചയാണ് ലോകരാഷ്ട്രങ്ങള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഒരാളുടെ ആയുസിനെ നീട്ടി കൊണ്ടുപോകാന്‍ മാത്രം ഈ മുന്നേറ്റങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ഒരാളുടെ ആയുസ് വര്‍ധിപ്പിക്കുക എന്നത് ഇന്നും മനുഷ്യനെ കൊണ്ട് സാധ്യമായ ഒന്നല്ല, ഇത് മറ്റ് രാജ്യങ്ങളുടെ കാര്യമാണ്. ജപ്പാന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള നിരവധിയാളുകളാണുള്ളത്. കുടുംബമായിട്ടാണോ ഇവരെല്ലാം ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ല. ഈ പ്രായമായവരെല്ലാം ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ഒന്നുകില്‍ ഭാര്യ മരിച്ച പുരുഷന്മാരോ അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകളോ ആണ് ഇവരിലേറെയും.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭാര്യക്കും ഭര്‍ത്താവിന് ഒരുപോലെ 100ന് മുകളില്‍ പ്രായമുള്ള ദമ്പതികളുണ്ട്, അത് ജപ്പാനിലല്ല അങ്ങ് ഫിലാഡല്‍ഫിയയിലാണ്. ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനുമാണ് ആ താരങ്ങള്‍.

ബെര്‍ണി ലിറ്റ്മാന് 100 വയസും മര്‍ജോറി ഫിറ്റര്‍മാന് 102 വയസുമാണ് പ്രായം. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ, ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടുള്ള ദമ്പതികളല്ല ഇരുവരും. ഇവര്‍ വിവാഹം കഴിച്ചിട്ട് വെറും ഏഴ് മാസമേ ആയിട്ടുള്ളൂ. അതിനാല്‍ ലോകത്തിലെ ഏറ്റവും പ്രായ കൂടിയ നവദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ക്ക് സ്വന്തം. ഇതിന്റെ പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും ഇരുവരും അര്‍ഹരായിട്ടുണ്ട്.

Also Read: China Love Education: ജനസംഖ്യയിൽ കുറവ്; പ്രേമിക്കാനറിയാത്ത യുവാക്കളെ പ്രണയം പഠിപ്പിക്കാൻ ഒരുങ്ങി ചൈന

ശതാബ്ദി ദമ്പതികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. രണ്ടുപേര്‍ക്കും കൂടി 202 വയസും 271 ദിവസവുമാണ് പ്രായമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പറയുന്നു. ഇരുവരുടെയും ആദ്യ പങ്കാളികള്‍ മരണപ്പെട്ടതിന് ശേഷമാണ് വൃദ്ധസദനത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവര്‍ രണ്ടുപേരും വൃദ്ധസദനത്തില്‍ വെച്ചല്ല ആദ്യമായി കണ്ടുമുട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെറുപ്പത്തില്‍ ഇരുവരും ഒരുമിച്ച് പെന്‍സില്‍വാനിയയിലെ സര്‍വകലാശാലയില്‍ പഠിച്ചിരുന്നു. പിന്നീട് മര്‍ജോരി അധ്യാപികയും ബെര്‍ണി എഞ്ചിനീയറുമായി. ജോലി ലഭിച്ചതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ പിന്നീട് പങ്കാളികളുടെ വേര്‍പ്പാടോടെ ഒരുമിച്ച് വൃദ്ധസദനത്തിലെത്തുകയായിരുന്നു ഇരുവരും.

അവിടെ വെച്ചുള്ള ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ പ്രണയത്തിലായി. ഒന്നും രണ്ടും വര്‍ഷത്തെ പ്രണയമല്ല, ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം 2024 മെയിലാണ് ഇരുവരും വിവാഹിതരായത്.