Maui, Hawaii: ഇനി പാരിസ് പ്രണയനഗരമല്ല; പ്രണയജോഡികളുടെ പ്രിയകേന്ദ്രം ഇനി ഈ നഗരം

New city of love: പാരീസിന് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടുവെന്ന് സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ പ്രഖ്യാപിച്ചു.

Maui, Hawaii: ഇനി പാരിസ് പ്രണയനഗരമല്ല; പ്രണയജോഡികളുടെ പ്രിയകേന്ദ്രം ഇനി  ഈ നഗരം

Paris ( Image - Freepik)

Published: 

09 Sep 2024 16:09 PM

വെർസൈൽസ്: പ്രണയ ന​ഗരം പാരീസ്. ഈ വിശേഷണം ഇനി പാരിസിനില്ല. കാരണം ഇന്ന് പ്രണയ ന​ഗരം ഇവിടമല്ല. നീണ്ട കാലമായി ആ സ്ഥാനത്തിരുന്ന പാരീസിനെ പിന്തള്ളി ഹവായിലെ മൗയി ദ്വീപെത്തി എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് ഈ വിവരം പുറത്തു വിട്ടത്.

ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ കണ്ടെത്താനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഇങ്ങനെ കണ്ടെത്തിയത്. 2,000 അമേരിക്കക്കാരിൽ നടത്തിയ സർവ്വേഫലം ഞെട്ടിക്കുന്നതായിരുന്നു.

പാരീസിന് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടുവെന്ന് സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ പ്രഖ്യാപിച്ചു. വാസ്തവത്തിൽ, മിക്ക അമേരിക്കൻ ദമ്പതികളും മൗയി ആണ് അവരുടെ പ്രിയകേന്ദ്രമായി തിരഞ്ഞെടുത്തത്. പാരീസ് ഇപ്പോഴും നിരവധി ആളുകൾക്ക് ഇഷ്ടപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് എന്നത് നിലനിൽക്കെയണ് ഇങ്ങനെ ഒരു വിവരം പുറത്തുവരുന്നത്.

മൗയിക്ക് ഏകദേശം 34% വോട്ടുകളാണ് ലഭിച്ചത്. തൊട്ടുപിന്നാലെ 33% വോട്ടുകളോടെ പാരീസിന് രണ്ടാം സ്ഥാനത്തുണ്ട്. അതിശയകരമായ മറ്റൊരു വസ്തുത സർവ്വേയിൽ പങ്കെടുത്ത 69% പേരും അധികം ആരും കണ്ടെത്താത്ത ചെറിയ ചില സ്ഥലങ്ങൾ പ്രണയകേന്ദ്രങ്ങളായി തിരഞ്ഞെടുത്തു എന്നതാണ്.

ഏകദേശം 45% പങ്കാളികളും, കൂടുതൽ അറിയപ്പെടാത്ത ലൊക്കേഷനുകളാണ് തിരഞ്ഞെടുത്തത്. പഠനത്തിൻ്റെ മറ്റൊരു ഫലം വെളിപ്പെടുത്തുന്നത്, പങ്കെടുത്തവരിൽ 69% പേരും തങ്ങളുടെ ദൈനംദിന ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ അവധിക്കാലത്ത് കൂടുതൽ റൊമാൻ്റിക് ആണെന്ന് സമ്മതിച്ചു എന്നതാണ്.

 

പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍