UAE School Bags : ‘യുഎഇയിലെ സ്കൂൾ ബാഗുകളുടെ ഭാരം താങ്ങാനാവുന്നില്ല’; പരാതിയുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

Parents Concerns Over Heavy School Bags : കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം താങ്ങാനാവുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. ഭാരമേറിയ ബാഗുകൾ കുട്ടികളുടെ ശാരീരികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

UAE School Bags : യുഎഇയിലെ സ്കൂൾ ബാഗുകളുടെ ഭാരം താങ്ങാനാവുന്നില്ല; പരാതിയുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

സ്കൂൾ ബാഗ് (Image Courtesy - Bernd Weißbrod/picture alliance via Getty Images)

Updated On: 

06 Sep 2024 12:08 PM

യുഎഇയിലെ സ്കൂൾ ബാഗുകളുടെ ഭാരം കുട്ടികൾക്ക് താങ്ങാനാവുന്നില്ല എന്ന പരാതിയുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. വിശാലമായ ക്യാമ്പസുകളാണ് സ്കൂളുകൾക്കുള്ളതെന്നും കുട്ടികൾക്ക് ഏറെ ദൂരം നടക്കുകയും പടികൾ കയറുകയും ചെയ്യേണ്ടിവരുന്നുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭാരമേറിയ സ്കൂൾ ബാഗുകൾ കാരണം ഇത് കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് പരാതികൾ പ്രത്യക്ഷപ്പെട്ടത്.

കുട്ടികൾ ഭാരമേറിയ ബാഗുകൾ ചുമന്ന് സ്കൂളുകളിലെത്തുന്നത് നല്ലതല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാഗുകളുടെ ഭാരം കുറച്ചില്ലെങ്കിൽ കുട്ടികളുടെ ശാരീരികാരോഗ്യം തകരാറിലാവുമെന്നും അത് പഠനത്തെയും മുന്നോട്ടുള്ള ജീവിതത്തെയും മോശമായി സ്വാധീനിക്കുമെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൻ്റെ 20 ശതമാനത്തിലധികം ഭാരം സ്കൂൾ ബാഗിനുണ്ടാവരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

Also Read : Blocked Fine Dubai : ബ്ലാക്ക് പോയിൻ്റ്സും പിഴയും; ദുബായിലും അബുദാബിയിലും ബ്ലോക്ക്ഡ് ഫൈൻ എങ്ങനെ അടയ്ക്കാം?

“എട്ട് വയസുകാരനായ മകൻ്റെ ബാഗെടുത്തപ്പോൾ എൻ്റെ ഹൃദയം തകർന്നുപോയി. ഇത് അവൻ എന്നും ചുമക്കുന്നതാണ്. സ്കൂളിൽ ഒരു എലവേറ്ററുണ്ട്. അത് പക്ഷേ, ആരോഗ്യാവസ്ഥ മോശമായ കുട്ടികൾക്കുള്ളതാണ്. കുട്ടികൾ തങ്ങളുടെ ബാഗുകൾ വലിച്ചിഴച്ചാണ് പടിക്കെട്ടുകളിലൂടെ കൊണ്ടുപോകുന്നത്.”- അംന അൽ ഹമ്മാദി എന്ന മാതാവ് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കുവച്ചു.

“എൻ്റെ മകൾ പടിക്കെട്ടിലൂടെ ബാഗ് കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. കഴിഞ്ഞ ആഴ്ച കാലിലും കയ്യിലും വേദനയാണെന്ന് അവൾ പറഞ്ഞിരുന്നു. ചെറിയ ശരീരമുള്ള കുട്ടികൾക്ക് ഇത്ര ഭാരം ചുമക്കാനാവില്ല. “- 9 വയസുകാരിയായ കുട്ടിയുടെ മാതാവ് മുന മുഹമ്മദ് കുറിച്ചു.

ദുബായ് ഇൻ്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിനെ ഡോക്ടർ ഡോ.മമത ബോത്ര പറയുന്നത് പ്രകാരം ഭാരമേറിയ ബാഗുകൾ ചുമക്കുന്നത് കുട്ടികളിൽ കഴുത്ത് വേദനയും പുറം വേദനയുമുണ്ടാക്കും. ഭാരം കാരണം കുട്ടികൾ പിന്നിലേക്ക് വളയും. ഇത് കാരണം അവർക്ക് മുന്നോട്ടാഞ്ഞ് നടക്കേണ്ടിവരും. ഇത് തോൾ, കഴുത്ത്, പുറം വേദനയുണ്ടാക്കും. തോളിൽ ബാഗ് തൂക്കുന്നത് കാരണം കൈകൾക്കും വേദനയുണ്ടാവും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും ബോത്ര പറഞ്ഞതായി ഖലീജ് ടൈംസിൽ പറയുന്നു.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്