Israel-Palestine Conflict: മരുന്നും ഭക്ഷണവും കാത്ത് നിന്നവര്‍ക്ക് നേരെ ആക്രമണം; പലസ്തീനികള്‍ കൊല്ലപ്പെട്ടു

Israeli Airstrike in Gaza: ഭക്ഷണത്തിനും മരുന്നിനും കാത്ത് നിന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ റിക്ഷകളിലും സ്വകാര്യ കാറുകളിലും കാല്‍നടയായുമെല്ലാമാണ് ആശുപത്രികളിലെത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Israel-Palestine Conflict: മരുന്നും ഭക്ഷണവും കാത്ത് നിന്നവര്‍ക്ക് നേരെ ആക്രമണം; പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസയില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)

Published: 

15 Dec 2024 07:12 AM

ഗസ സിറ്റി: ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തില്‍ 22 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അഭയാര്‍ഥി ക്യാമ്പുകളിലും സംഭരണശാലകളിലും പ്രവര്‍ത്തിച്ചിരുന്ന കൊലയാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. സെന്‍ട്രല്‍ ഗസ മുനമ്പിലെ ദേര്‍ അല്‍ ബാലയിലെ മുനിസിപ്പാലിറ്റിക്ക് മുമ്പില്‍ സഹായം സ്വീകരിക്കുന്നതിനായി തടിച്ചുകൂടിയ ആളുകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഗസയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ഭക്ഷണത്തിനും മരുന്നിനും കാത്ത് നിന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ റിക്ഷകളിലും സ്വകാര്യ കാറുകളിലും കാല്‍നടയായുമെല്ലാമാണ് ആശുപത്രികളിലെത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സെന്‍ട്രല്‍ ഗസയിലെ ഹമാസ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തലവന്‍ ദിയാബ് അലി അല്‍ ജാറു കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ദേര്‍ അല്‍ ബാലയുടെ മേയര്‍ കൂടിയായ അല്‍ ജാറു തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെന്നും ഹമാസിനെ അദ്ദേഹം സഹായിച്ചിരുന്നുവെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

അതേസമയം, നേരത്തെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത സംഭരണശാലയില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് തിരിച്ചടിച്ചതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഗസ സിറ്റിയില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരുന്ന സ്ഥലത്ത് നടത്തിയ ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തില്‍ ഒരു സ്ത്രീയും കുഞ്ഞും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

Also Read: Khalil Rahman Haqqani: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; അഭയാര്‍ഥി മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു

അതേസമയം, ഗസ സിറ്റിയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ദുബായ് അല്‍ മഷ്ഹദ് ടെലിവിഷനില്‍ ജോലി ചെയ്തിരുന്ന പ്രാദേശിക പത്രപ്രവര്‍ത്തകനായ മുഹമ്മജ് ബലൂഷ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 137 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിക്ക് വിലക്ക്. അലക്‌സിസ് ബ്ലും സംവിധാനം ചെയ്ത ദ ബീബി ഫയല്‍സ് എന്ന ഡോക്യുമെന്ററിക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിപിഎന്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ഡോക്യുമെന്ററി കാണാനുള്ള ശ്രമത്തിലാണ് ഇസ്രായേലികള്‍. ഡോക്യുമെന്ററിയുടെ ചിലഭാഗങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു.

പ്രശസ്തനായ ഡോക്യുമെന്റേറിയനും ഓസ്‌കര്‍ ജേതാവുമായ അലക്‌സ് ഗിബ്‌നിയാണ് അലക്‌സിസ് ബ്ലൂമിനെ ഡോക്യുമെന്ററി ചെയ്യുന്നതിനായി ഏല്‍പ്പിച്ചിരുന്നത്. ഇതുകൂടാതെ സിഗ്നല്‍ മെസേജിങ് ആപ്പ് വഴി നെതന്യാഹു, പങ്കാളി സാറ, മകന്‍ യെയര്‍, സുഹൃത്തുക്കള്‍ എന്നിവരുമായി പോലീസ് നടത്തിയ അഭിമുഖങ്ങളും ഗിബ്‌നി കണ്ടെത്തിയിട്ടുണ്ട്.

അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരുമായി കൂടികാഴ്ച നടത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നെതന്യാഹുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും നെതന്യാഹു നിഷേധിക്കുകയാണ്. ഇവ കൂടാതെ 1000ത്തിലധിം റെക്കോഡിങുകള്‍ ഗിബ്‌നിയുടെ കൈവശമുണ്ടെന്ന് ടിആര്‍ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Stories
UAE Traffic Fines : അജ്മാനിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്; ഓഫർ നാളെ അവസാനിക്കും
Baba Vanga: ‘അന്യഗ്രഹജീവി ഭൂമിയിലെത്തും, ടെലിപതി യാഥാർത്ഥ്യമാകും; 2025-ൽ എന്തൊക്കെ സംഭവിക്കും; ബാബ വംഗയുടെ പ്രവചനങ്ങൾ
Donald Trump : ബ്രിക്‌സിനുള്ള മുന്നറിയിപ്പ് മുതല്‍ കുടിയൊഴിപ്പിക്കല്‍ വരെ; തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്‌
Kathleen Folbigg : ഒരു കാലത്ത് സീരിയല്‍ കില്ലര്‍, വെറുക്കപ്പെട്ട സ്ത്രീ; ദുഷ്‌പേര് കാത്‌ലീന്‍ മായ്ച്ചിട്ട് ഒരു വര്‍ഷം
Burj Khalifa NYE 2024 Fireworks: പുതുവർഷ കരിമരുന്ന് കലാപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ; കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത്
Israel-Syria: ഇസ്രായേലും സിറിയയും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടന്നു: വിവരങ്ങള്‍ പുറത്ത്‌
ഗാബ ട്രാവിസ് ഹെഡിന് തലവേദന
വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കൂ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍
ടെൻഷൻ കാരണം തലവേദനയോ? ഇതാ പരിഹാരമാർഗങ്ങൾ