Pakistan Terror Strike: പാകിസ്താനില്‍ ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

Balochistan Hit by Two Separate Terror Attacks: ബലൂചികൾ അല്ലാത്തവർ സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചർ ബസിന് നേരെയാണ് ഒരു ആക്രമണം ഉണ്ടായതെങ്കിൽ മറ്റൊന്ന് പോലീസിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

Pakistan Terror Strike: പാകിസ്താനില്‍ ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ക്വെറ്റയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യം

nandha-das
Updated On: 

28 Mar 2025 06:48 AM

ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം ഉണ്ടായി. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ബലൂചികൾ അല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബലൂചികൾ അല്ലാത്തവർ സഞ്ചരിച്ചിരുന്ന ഒരു പാസഞ്ചർ ബസിന് നേരെയാണ് ഒരു ആക്രമണം ഉണ്ടായതെങ്കിൽ മറ്റൊന്ന് പോലീസിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിൽ ഉള്ള തീരദേശ മേഖലയായ പസ്‌നിയിൽ ആണ് ആദ്യത്തെ ആക്രമണം നടന്നത്. പത്തിലധികം തീവ്രവാദികൾ ബസ് തടഞ്ഞ് നിർത്തി, അതിൽ നിന്ന് ബലൂചികൾ അല്ലാത്തവരെ തിരഞ്ഞ് കണ്ടെത്തിയായിരുന്നു ആക്രമിച്ചത്. ഈ ആക്രമണത്തിലാണ് ആറ് പേർ കൊല്ലപ്പെട്ടത്.

പാകിസ്താനിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ:

ALSO READ: മൂന്നാം ലോക മഹായുദ്ധം ഉടൻ? 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ബലൂചിസ്താൻ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണം നടന്നത്. പോലീസ് വാഹനത്തിന് സമീപം നിർത്തിയിരുന്ന ബൈക്കിൽ ഐഇഡി ഘടിപ്പിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്താനിൽ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ആക്രമണത്തിൽ പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സംഘടനയായ ബലോച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സൈന്യത്തെയും മറുനാട്ടുകാരെയും ലക്ഷ്യമിട്ടുള്ള ആക്രമണം ഇവർ തുടർച്ചയായി നടത്തി വരികയാണ്.

Related Stories
UAE Big Ticket: യുഎഇ ബിഗ് ടിക്കറ്റിൻ്റെ 34 കോടി രൂപയടിച്ചത് മലയാളിയ്ക്ക്; ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തിയെന്ന് അധികൃതർ
വിയർപ്പ് നാറ്റം അസഹനീയമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗത്തെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി
Nepal Protest: രാജവാഴ്ച തേടി പ്രക്ഷോഭം, പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ നേപ്പാള്‍ സര്‍ക്കാര്‍
Nithyananda: ‘കൈലാസ’യ്ക്കായി തദ്ദേശവാസികളിൽ നിന്ന് ആമസോൺ കാടുകൾക്ക് 1000 വർഷത്തെ ലീസ്; 20 പേർ പിടിയിൽ
Abu Dhabi: ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ; അബുദാബിയിൽ 41 സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു
AlUla Road Accident: വിവാഹത്തിന് നാട്ടിൽ വരാനിരിക്കെ അപകടം; പ്രതിശ്രുത വരനും വധുവും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം