Viral Wedding Gift: വിവാഹസമ്മാനമായി വരന് ലഭിച്ചത് നോട്ടുമാല; 35 അടി നീളമുള്ള മാലയിൽ 2000 നോട്ടുകള്‍

Pakistani Groom Receives 35 Foot Cash Garland: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോട്ല ജാം സ്വദേശിയാണ് സഹോദരന് നോട്ടുമാല സമ്മാനിച്ചത്. ഒരുകൂട്ടം യുവാക്കൾ ചേർന്ന് നോട്ടുമാല വരനെ അണിയിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Viral Wedding Gift: വിവാഹസമ്മാനമായി വരന് ലഭിച്ചത് നോട്ടുമാല; 35 അടി നീളമുള്ള മാലയിൽ 2000 നോട്ടുകള്‍

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ (Screengrab Images)

Updated On: 

30 Nov 2024 17:16 PM

വിവാഹങ്ങളിൽ വരനേയും വധുവിനേയും നോട്ടുമാലകൾ അണിയിക്കുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാനിലും സ്ഥിതി ഇതുതന്നെ. വിവാഹദിനത്തിൽ ഒരു പാകിസ്താനി വരന് അണിഞ്ഞ നോട്ടുമാലയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വരന് 35 അടി നീളമുള്ള നോട്ടുമാല സമ്മാനിച്ചത് വരന്റെ സഹോദരനാണെന്ന് ദി ഡെയ്‌ലി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 നോട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ലക്ഷം പാകിസ്ഥാനി രൂപ (30,000 ഇന്ത്യൻ രൂപ) വരുന്ന നോട്ടുമാലയാണ് വരന് ലഭിച്ചത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോട്ല ജാം സ്വദേശിയാണ് സഹോദരന് നോട്ടുമാല സമ്മാനിച്ചത്. ഒരുകൂട്ടം യുവാക്കൾ ചേർന്ന് നോട്ടുമാല വരനെ അണിയിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോട്ടുകൾക്ക് പുറമെ പൂക്കളും റിബ്ബണുകളും മാളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ടുമാല അണിഞ്ഞ് നിൽക്കുന്ന വരനൊപ്പം സുഹൃത്തുക്കൾ ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

 

ഇത്രയും വലിയ നോട്ടുമാലയുടെ ചിത്രങ്ങൾ ഇതാദ്യമായല്ല സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. അടുത്തിടെ, വിവാഹദിനത്തിൽ 30 അടി നീളമുള്ള നോട്ടുമാല അണിഞ്ഞ് നിൽക്കുന്ന ഒരു വരന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ വീഡിയോയിൽ വരൻ അണിഞ്ഞിരുന്നത് ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നോട്ടുമാലയാണ്. ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ഇട്ടത്. ഇതുപോലെ ആർഭാടങ്ങൾക്കായി വലിയ തുക ചിലവഴിക്കുന്നത് ശെരിയല്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

ALSO READ: മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിച്ച കള്ളനെ പിന്തുടര്‍ന്ന് പിടിച്ച് വരന്‍; വീഡിയോ കാണാം

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതുപോലെ ഒരു നോട്ടുമാല വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ നോട്ടുകൾ കൊണ്ട് തയ്യാറാക്കിയ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ പിടികൂടിയ വരന്റെ വീഡിയോ ആണ് വൈറലായത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ഒരു സിനിമയിലെ ആക്ഷൻ രംഗങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലാണ് വരൻ ദേവ് കുമാർ കള്ളനെ പിടികൂടിയത്. മാലയിലെ നോട്ടുകൾ മോഷ്ടിച്ച് ഓടിയ കള്ളന്റെ പുറകെ ഓടുകയായിരുന്നു വരൻ. അവിടുത്തെ പരമ്പരാഗത ചടങ്ങ് പ്രകാരം വിവാഹത്തിന് ശേഷം കുതിരപ്പുറത്ത് കയറുകയായിരുന്നു ദേവ് കുമാർ. അപ്പോഴാണ് കള്ളൻ മാല മോഷ്ടിച്ചത്. പിന്നെ ഒന്നും ആലോചിക്കാതെ കള്ളന്റെ പിന്നാലെ വരനും പാഞ്ഞു.

ഒരു മിനി ട്രക്കിൽ കയറിയാണ് മാല മോഷ്ടിച്ച ശേഷം കള്ളൻ രക്ഷപ്പെടാൻ നോക്കിയത്. എന്നാൽ ഇരുചക്ര വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് വന്ന വരനും ട്രക്കിൽ കയറിപ്പറ്റി എന്നാണ് വിവരം. ഡ്രൈവറെ കൊണ്ട് വാഹനം നിർത്തിപ്പിച്ച ശേഷം വരനും ബന്ധുക്കളും ചേർന്ന് കള്ളനെ പിടികൂടി. മോഷ്ടാവിനെ എല്ലാവരും കൂടി അടിക്കുന്നതും വീഡിയോയിൽ കാണാം.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ