5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News: വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിനെ വെടിവെച്ചു കൊന്ന് യുവാവ്

Pakistan Man Kills WhatsApp Group Admin for Removing From Chat: വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിനിടെ തർക്കം ഉണ്ടായതിനെ തുടർന്നാണ് അഷ്ഫാഖിനെ അഹമ്മദ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തത്.

Crime News: വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഡ്മിനെ വെടിവെച്ചു കൊന്ന് യുവാവ്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 09 Mar 2025 19:50 PM

പെഷവാർ (പാക്കിസ്ഥാൻ): വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായ പ്രകോപനത്തിൽ ഗ്രൂപ്പിന്റെ അഡ്മിനെ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. പാകിസ്ഥാനിലെ പെഷവാറിൽ വെള്ളിയാഴ്ച വൈകിട്ടോടെ ആണ് സംഭവം. മുഷ്താഖ് അഹമ്മദ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. പെഷവാർ ഉൾപ്പടുന്ന ഖൈബർ പഖ്‌ത്തൂൻഖ്വ പ്രവശിഷ്യയിൽ ഇത്തരം അക്രമ സംഭവങ്ങൾ വ്യാപകമാണ്.

സംഭവത്തിൽ അഷ്ഫാഖ് എന്നയാളെ പോലീസ് കസ്റ്റഡയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അഷ്ഫാഖിന് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിനിടെ തർക്കം ഉണ്ടായതിനെ തുടർന്നാണ് അഷ്ഫാഖിനെ അഹമ്മദ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തത്.

പ്രശ്നം സംസാരിച്ച് പരിഹരിക്കാം എന്ന് പറഞ്ഞ് പിന്നീട് ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. അങ്ങനെ ഇവർ കണ്ടുമുട്ടി സംസാരിക്കുന്നതിനിടെ അഷ്ഫാഖ് കൈയിൽ കരുതിയിരുന്ന തോക്ക് എടുത്ത് അഹമ്മദിനെ വെടിവയ്ക്കുകയായിരുന്നു.

ALSO READ: അവസാന പ്രതീക്ഷയും വിഫലം; വധശിക്ഷയ്ക്ക് മുൻപ് യുഎഇയിൽ നിന്ന് വീട്ടിലേക്ക് അവസാന കോൾ ചെയ്ത് രണ്ട് മലയാളികൾ

വധശിക്ഷയ്ക്ക് മുൻപ് യുഎഇയിൽ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു

വ്യത്യസ്ത കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് മലയാളികളെ യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയരാക്കി. കാസർഗോഡ് സ്വദേശിയായ പി വി മുരളീധരൻ (43), കണ്ണൂർ സ്വദേശിയായ അരങ്ങിലോട്ട് മുഹമ്മദ് റിനാഷ് (24) എന്നിവരെ കഴിഞ്ഞ മാസം 15നാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അറിയിച്ച് കുടുംബം.

യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിലാണ്‌ തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അൽ ഐനിൽ നടപ്പിലാക്കിയത്. മൂന്ന് വർഷം മുമ്പ് ജോലി തേടി ദുബായിലെത്തിയ ഇയാൾ അറബിയുടെ വീട്ടിൽവെച്ച് കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ഉണ്ടായ പിടിവലിയിലാണ് സിയാദ് റാഷിദ് അൽ മൻസൂരി മരിച്ചത്. 2023 ഫെബ്രുവരി എട്ടിനാണ് സംഭവം. സംഭവത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ദുബായ് അൽ ഐൻ മനാസിർ ജയിലിലായിരുന്നു. മകനെ രക്ഷിക്കാൻ യുവാവിന്റെ മാതാവ് പലരെയും സമീപിച്ചെങ്കിലും, ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

20-ാം വയസ്സിലാണ് കാസർ​​ഗോഡ് സ്വദേശിയായ മുരളീധരൻ യുഎഇയിലേക്ക് പോയത്. ഒരു അറബ് പൗരന്റെ സുരക്ഷാ ഗാർഡായി പ്രവർത്തിച്ച ഇയാൾ ഒരു യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിൽ ദീർഘകാലമായി തടവിൽ കഴിയുകയായിരുന്നു. മുരളീധരന്റെ പിതാവും ഏറെ കാലമായി ദുബായിലായിരുന്നു. 2016ലാണ് കേരളത്തിലേക്ക് മടങ്ങിയത്. ഫെബ്രുവരി 14ന്, വധശിക്ഷയ്ക്ക് ഒരു ദിവസം മുൻപ് തന്റെ മകന്റെ അവസാന ഫോൺ കോൾ വന്നിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതേസമയം, ഇരവരുടെയും മൃതദേഹം ആദരപൂർവ്വം സംസ്കരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.