AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistan Citizens Troll: പഹൽഗാം ഭീകരാക്രമണം; പാകിസ്താനെ പരിഹസിച്ച് പാക് പൗരന്മാർ; ട്രോളുകളുടെ പ്രവാഹം

Pakistan Citizens Troll Themselves: സ്വന്തം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ പാക് പൗരന്മാർ ഇന്ത്യയുടെ പുതിയ നടപടികളിൽ ജലക്ഷാമം മുതൽ പൂർണ്ണമായ വൈദ്യുതി മുടക്കം വരെ തങ്ങൾക്ക് നേരിടേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്നു.

Pakistan Citizens Troll: പഹൽഗാം ഭീകരാക്രമണം; പാകിസ്താനെ പരിഹസിച്ച് പാക് പൗരന്മാർ; ട്രോളുകളുടെ പ്രവാഹം
പാക് പൗരന്മാർ പുറത്തിറക്കിയ മീമുകൾ Image Credit source: Social Media
nandha-das
Nandha Das | Updated On: 26 Apr 2025 15:30 PM

28 വിനോദസഞ്ചാരികൾ കൊല്ലപ്പെടാൻ ഇടയായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യയുടെ അടുത്ത നീക്കവും ശിക്ഷാ നടപടികളും എന്താകുമെന്ന് ഉറ്റുനോക്കുകയാണ് പാക്കിസ്ഥാൻ നേതൃത്വം. അതിനിടെ സിന്ധു നദിയേക്കാൾ വേഗത്തിൽ ഒഴുകുന്ന മീമുകളുടെ ഒരു പ്രളയം സൃഷ്ടിക്കുകയാണ് പാക് പൗരന്മാർ. സ്വന്തം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ പാക് പൗരന്മാർ ഇന്ത്യയുടെ പുതിയ നടപടികളിൽ ജലക്ഷാമം മുതൽ പൂർണ്ണമായ വൈദ്യുതി മുടക്കം വരെ തങ്ങൾക്ക് നേരിടേണ്ടിവരുമെന്ന് സ്വന്തം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ പാക് പൗരന്മാർ ഇന്ത്യയുടെ പുതിയ നടപടികളിൽ ജലക്ഷാമം മുതൽ പൂർണ്ണമായ വൈദ്യുതി മുടക്കം വരെ തങ്ങൾക്ക് നേരിടേണ്ടിവരുമെന്ന് പറയുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ഏറ്റവുമധികം കുറ്റപ്പെടുത്തിയത് ന്യൂഡൽഹിയോ വാഷിംഗ്ടണോ അല്ല. പാക്കിസ്ഥാൻ തന്നെയാണ്. അതും മാധ്യമങ്ങളോ, മന്ത്രിമാരോ അല്ല. സാധാരണ ജനങ്ങൾ. രാഷ്ട്രീയ നിരാശയല്ല അവർക്കുള്ളത്. ഇത് കൂടുതൽ ആഴത്തിലുള്ള ഒന്നാണ്. പാകിസ്ഥാനികൾ അവരുടെ സൈന്യത്തെയോ രാഷ്ട്രീയക്കാരെയോ പരിഹസിക്കുന്നത് രോഷം കൊണ്ടല്ല. ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ബാക്കിയില്ലാത്തതിനാലാണ്.

സിന്ധു നദീജലം തടയാനുള്ള തീരുമാനം ഉടനടി അല്ലെങ്കിലും, ഇത് പാകിസ്ഥാന്റെ കാർഷിക, ഊർജ്ജ മേഖലകളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പാകിസ്ഥാൻ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും സിന്ധു നദിയിൽ നിന്നുള്ളതാണ്. ജലവൈദ്യുതിയുടെ മൂന്നിലൊന്ന് ഭാഗവും സിന്ധു നദീതടത്തിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു.

ഇന്ത്യയുടെ ഈ നടപടികളിൽ നിരാശരാകുന്നതിന് പകരം, സ്വന്തം രാജ്യത്തെ പരിഹസിക്കാനാണ് പാക് പൗരന്മാർ തീരുമാനിച്ചത്. “ഇനി കുളിക്കാൻ പോലും ഇന്ത്യയോട് വെള്ളം ചോദിക്കേണ്ടിവരുമെ”ന്നാണ് ചില മീമുകളിൽ പറയുന്നത്. “പാകിസ്ഥാൻ സർക്കാർ ഇന്ത്യ അവരെ പിടിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ മറ്റ് രാജ്യങ്ങളിൽ നിന്നും അവർ വാങ്ങിയ വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെടേണ്ടി വരുന്നില്ലലോ” എന്നും ഒരാൾ കുറിച്ചു. പാകിസ്ഥാൻറെ ജനങ്ങൾ സ്വന്തം സർക്കാർ മൂലം തന്നെ ദുരിതമനുഭവിക്കുന്നതിനാൽ ഇന്ത്യയ്ക്ക് പാകിസ്ഥാനെ ഭീഷണിപ്പെടുത്താൻ ഒന്നുമില്ലെന്ന് മറ്റൊരു പൗരൻ പരിഹസിച്ചു. “ഏത് ദരിദ്ര രാജ്യത്തിനെതിരെയാണ് അവർ പോരാടുന്നതെന്ന് അവർ അറിയണം” എന്നും മറ്റൊരു പൗരൻ കുറിച്ചു.