5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nepal landslide: നേപ്പാളിൽ മണ്ണിടിച്ചിൽ; 2 ബസുകളിൽ യാത്ര ചെയ്ത 60 പേരെ കാണാനില്ല; തിരച്ചിൽ ഊർജ്ജിതം

Over 60 people missing at Nepal landslide: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ' സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.

Nepal landslide: നേപ്പാളിൽ മണ്ണിടിച്ചിൽ; 2 ബസുകളിൽ യാത്ര ചെയ്ത 60 പേരെ കാണാനില്ല; തിരച്ചിൽ ഊർജ്ജിതം
Over 60 people missing after 2 buses swept away in Trishuli River in Nepal after landslide
aswathy-balachandran
Aswathy Balachandran | Published: 12 Jul 2024 09:51 AM

ന്യൂഡൽഹി: നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ബസുകൾ ത്രിശൂലി നദിയിൽ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ 60-ലധികം പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് യാത്രക്കാരെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ബസുകൾ ഹൈവേയിലൂടെ കടന്നുപോകുമ്പോൾ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡിൽ നിന്ന് തെറിച്ച് നദിയിലേക്ക് പതിക്കുകയായിരുന്നു.

ALSO READ : മോദിക്ക് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതി നല്‍കി പുടിന്‍; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

പുലർച്ചെ 3:30 ഓടെയാണ് മണ്ണിടിച്ചിലിൽ ബസുകൾ കാണാതാവുന്നത്. ഇടതടവില്ലാതെ പെയ്യുന്ന മഴ, കാണാതായ ബസുകൾക്കായുള്ള തിരച്ചിൽ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട് എന്ന് അധികൃതർ പറയുന്നു. രക്ഷാപ്രവർത്തകർ മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയെന്നും അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരം അനുസരിച്ച്, വാഹനങ്ങൾ ഒലിച്ചു പോകുമ്പോൾ രണ്ട് ബസുകളിലായി ഡ്രൈവർമാർ ഉൾപ്പെടെ 63 പേർ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വസ്തു വകകൾ നഷ്‌ടപ്പെട്ടതിനെത്തുടർന്ന് അഞ്ച് ഡസനോളം യാത്രക്കാരെ കാണാതായതിൻ്റെ റിപ്പോർട്ടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.

യാത്രക്കാരെ തെരഞ്ഞുപിടിച്ച് ഫലപ്രദമായി രക്ഷിക്കാൻ ഹോം അഡ്മിനിസ്‌ട്രേഷൻ ഉൾപ്പെടെ സർക്കാരിൻ്റെ എല്ലാ ഏജൻസികളോടും ഞാൻ നിർദ്ദേശിക്കുന്നു,” എന്ന് ദഹൽ എക്‌സിൽ എഴുതി.