ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; പലസ്തീന്‍ പ്രസിഡന്റ്
ഇസ്രായേലിനെ അംഗീകരിച്ചവര്‍ പലസ്തീനെയും അംഗീകരിക്കണം. വെസ്റ്റ് ബാങ്കും ജെറുസലേമും ഗസയും ഉള്‍പ്പെടുന്ന പലസ്തീന്‍ രാഷ്ട്രം രൂപീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: ഗസയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയുവെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. റിയാദില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്രായേലിനെ അംഗീകരിച്ചവര്‍ പലസ്തീനെയും അംഗീകരിക്കണം. വെസ്റ്റ് ബാങ്കും ജെറുസലേമും ഗസയും ഉള്‍പ്പെടുന്ന പലസ്തീന്‍ രാഷ്ട്രം രൂപീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന്‍ അതിര്‍ത്തിയായ റഫയില്‍ ഇസ്രായേലി സൈന്യം ആക്രമണം നടത്തുമെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് റിയാദില്‍ സമ്മേളനം നടക്കുന്നത്. പലസ്തീന്‍ പ്രസിഡന്റിനെ കൂടാതെ ഖത്തര്‍, യുഎഇ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല ഇന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റിയാദിലെത്തും. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ലോക സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായി പുതിയ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മുഖേനയാണ് ഇസ്രായേല്‍ നിര്‍ദേശ മുന്നോട്ടുവെച്ചത്. ഇസ്രായേല്‍ സമര്‍പ്പിച്ച നിര്‍ദേശം ലഭിച്ചതായി ഹമാസ് ഉപമേധാവി ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.
ആറാഴ്ചത്തെ വെടിനിര്‍ത്തലിന് പകരം 20 ബന്ദികളെ മോചിപ്പിക്കണമെന്നാണ് നിര്‍ദേശം. നേരത്തെ 40 ബന്ദികളുടെ മോചനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങള്‍ വഴി മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ യുദ്ധം അവസാനിപ്പിച്ച് സൈനിക പിന്മാറ്റം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഹമാസ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗസയില്‍ വെടിനിര്‍ത്തലിന് സാധ്യത കൂടുതലാണെന്നാണ് യുഎസ് സ്റ്റേറ്റ് വകുപ്പ് പറയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പായാല്‍ ഗസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് പിന്മാറുമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, തങ്ങളെ മോചിപ്പിക്കണമെന്ന് ബന്ദികള്‍ ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം ഹമാസ പുറത്തുവിട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. റഫയ്ക്ക് നേരെയുള്ള കരയാക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ തെരുവിലിറങ്ങി.
പ്രതിരോധ മന്ത്രാലയത്തിനും നെതന്യാഹുവിന്റെ വീടിന് മുന്നിലുമാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ച ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പലസ്തീന് വേണ്ടി വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഗസ യുദ്ധത്തിനെതിരെയും പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം നടക്കുന്നത്.
ഇന്ത്യാന സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ സമരം ചെയ്ത 23 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്താലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരെല്ലാം. ഹാര്‍വാഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്‌ലി ഉള്‍പ്പെടെ യുഎസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം സമരം ഇപ്പോഴും തുടരുകയാണ്. ഡെന്‍വറിലെ ഔറേറിയ ക്യാമ്പസില്‍ 40 പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വംശഹത്യാ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് തടയാന്‍ നെതന്യാഹു അമേരിക്കയുടെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ 14 വര്‍ഷമെടുക്കുമെന്നാണ് യു എന്‍ വ്യക്തമാകുന്നത്. ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന്റെ ബാക്കിയായി അവശേഷിക്കുന്നത് ബോംബ് ഉള്‍പ്പെടെ 37 മില്യണ്‍ അവശിഷ്ടങ്ങളാണ്.