5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം
Japanese Military Helicopters Crash
neethu-vijayan
Neethu Vijayan | Published: 21 Apr 2024 09:12 AM

ടോക്കിയോ: ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (എസ്‌ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.

‘‘അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.’’– പ്രതിരോധ മന്ത്രി പറഞ്ഞു.

ടോറിഷിമ ദ്വീപിൽ നിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചു. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04 ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു. സമീപ മേഖലകളിൽ വിമാനങ്ങളോ കപ്പലുകളോ ഇല്ലാത്തതിനാൽ സംഭവത്തിൽ മറ്റൊരു രാജ്യത്തിന്റെ പങ്കാളിത്തത്തിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഏപ്രിലിൽ 10 പേരുമായി പോയ ഒരു ജാപ്പനീസ് സൈനിക ഹെലികോപ്റ്റർ തെക്കൻ ഒകിനാവയിലെ മിയാകോ ദ്വീപിൽ തകർന്നുവീണ് അപകടമുണ്ടായിരുന്നു. ഇതിൽ ആരും രക്ഷപ്പെട്ടിരുന്നില്ല. എട്ടാം ഡിവിഷനിൽ നിന്നുള്ള ഒരു ആർമി ജനറൽ ഉൾപ്പെടെ രണ്ട് പൈലറ്റുമാരും രണ്ട് മെക്കാനിക്കുകളും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 2022 ജനുവരിയിൽ, ഒരു ജാപ്പനീസ് യുദ്ധവിമാനം സെൻട്രൽ ഇഷിക്കാവ മേഖലയിലെ വെള്ളത്തിൽ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.