North Korean Soldiers In Ukraine: ‘ഉക്രെയ്ന്‍ സൈന്യം പിടികൂടി കൊലപ്പെടുത്തും മുമ്പ് സ്വയം ജീവനൊടുക്കുക’; ഉക്രെയ്‌നില്‍ പോരാടുന്ന സൈനികര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉത്തരകൊറിയ

North korean soldiers in Ukraine: റഷ്യയിലേക്കുള്ള ഉത്തരകൊറിയൻ സൈനികരുടെ വിന്യാസം കുർസ്ക് മേഖലയിലേക്ക് കൂടി വ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയൻ സേനയിലെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം 3,000 കവിഞ്ഞതായും ദക്ഷിണകൊറിയൻ നിയമസഭാംഗം ലീ സിയോങ്-ക്യൂൺ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.

North Korean Soldiers In Ukraine: ഉക്രെയ്ന്‍ സൈന്യം പിടികൂടി കൊലപ്പെടുത്തും മുമ്പ് സ്വയം ജീവനൊടുക്കുക; ഉക്രെയ്‌നില്‍ പോരാടുന്ന സൈനികര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉത്തരകൊറിയ

സൈനികർ

Published: 

13 Jan 2025 18:46 PM

മോസ്കോ: ഉക്രെയ്‌നിൽ പോരാടുന്ന സൈനികർക്ക് കർശന നിർദേശം നൽകി ഉത്തരകൊറിയ. ഉക്രെയ്ൻ സൈന്യം പിടികൂടി കൊലപ്പെടുത്തും മുമ്പ് സ്വയം ജീവനൊടുക്കണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്ന് ദക്ഷിണകൊറിയ ആരോപിക്കുന്നു. ഇത്തരത്തിൽ 300 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി സിയോളിലെ നാഷണൽ ഇൻ്റലിജൻസ് സർവീസ് (എൻഐഎസ്) ൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് ഒരു ദക്ഷിണ കൊറിയൻ നിയമനിർമ്മാതാവ് പറഞ്ഞു.

റഷ്യയിലേക്കുള്ള ഉത്തരകൊറിയൻ സൈനികരുടെ വിന്യാസം കുർസ്ക് മേഖലയിലേക്ക് കൂടി വ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയൻ സേനയിലെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം 3,000 കവിഞ്ഞതായും ദക്ഷിണകൊറിയൻ നിയമസഭാംഗം ലീ സിയോങ്-ക്യൂൺ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. 300 മരണങ്ങളും 2,700 പരിക്കുകളും ഉൾപ്പെടെയാണ് ഈ കണക്ക്.മരിച്ച ഇവരിൽ നിന്ന് ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചുവെന്നും പറയപ്പെടുന്നു.

Also Read: ഭയം വിതച്ച് ലോസ് ഏഞ്ചലസ്; മരണസംഖ്യ 24 പിന്നിട്ടു, കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്‌

ഉത്തരകൊറിയയിലെ എലൈറ്റ് സ്റ്റോം കോർപ്‌സിൽ നിന്നുള്ള സൈനികർക്കണ് കർശന നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ലീ അവകാശപ്പെട്ടു. പ്യോങ്യാങ്ങിന്റെ്റെ ആണവായുധങ്ങൾക്കും ഉപഗ്രഹ പരിപാടികൾക്കും റഷ്യ നൽകുന്ന സാങ്കേതിക സഹായത്തിന് പകരമായാണ് ഉക്രെയ്‌നിനെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ 10,000-ത്തിലധികം സൈനികരെ അയച്ചതെന്നും ദക്ഷിണ കൊറിയ അവകാശപ്പെട്ടു.

 

അതേസമയം റഷ്യയുടെ പിടിയിലായ ഉക്രെയ്ൻ സൈനികരെ മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഉത്തര കൊറിയൻ സൈനികരെ കിം ജോങ് ഉന്നിന് കൈമാറാൻ തയാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. കു‍ർസ്ക് മേഖലയിൽനിന്നു രണ്ട് ഉത്തര കൊറിയൻ സൈനികരെ ഉക്രെയ്ൻ സൈന്യം പിടികൂടിയെന്നും കൂടുതൽ പേരെ പിടികൂടുമെന്നും സെലെൻസ്കി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

Related Stories
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
Pepperoni Beef: അപകടകാരിയായ ബാക്ടീരിയ; യുഎഇയിൽ പെപ്പറോണി ബീഫിന് നിരോധനം
Japan Earthquake: ജപ്പാൻ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത, സുനാമി മുന്നറിയിപ്പ്
Los Angeles wildfires: ഭയം വിതച്ച് ലോസ് ഏഞ്ചലസ്; മരണസംഖ്യ 24 പിന്നിട്ടു, കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്‌
Los Angeles Fire: 70,000 പേർക്കെങ്കിലും കറൻ്റും വെള്ളവുമില്ല, നഷ്ടം 1 ലക്ഷം കോടിക്കും മുകളിൽ, മരണ സംഖ്യ വീണ്ടും ഉയരുന്നു
തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം