North Korea Red Lipstick Ban : ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്കിന് വിലക്കേർപ്പെടുത്തി; കാരണം ഇതാണ്

North Korea Impose Ban On Using Red Lipstick : ഉത്തര കൊറിയൻ സ്ത്രീകൾ അധികമായി അണിഞ്ഞ് ഒരുങ്ങുന്നതിനെ ഭരണകൂടം വിലക്കേർപ്പെടുത്തിട്ടുള്ളതാണ്

North Korea Red Lipstick Ban : ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്കിന് വിലക്കേർപ്പെടുത്തി; കാരണം ഇതാണ്

കിം ജോങ് ഉൻ

Updated On: 

13 May 2024 16:32 PM

സ്വേച്ഛാധിപതി കിം ജോങ് ഉന്നിൻ്റെ ഭരണത്തിൽ ഉത്തര കൊറിയയിൽ നിരവധി കാര്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ചില ബാലിശമായ കാര്യങ്ങൾക്ക് പോലും ഉത്തര കൊറിയൻ ഭരണകൂടം വിലക്കേർപ്പെടുത്തുന്നത് പലരുടെയും നെറ്റി ചുളിപ്പിക്കാറുണ്ട്. പൊതുവെ ഉത്തര കൊറിയൻ സ്ത്രീകൾക്ക് ആഗോൾ ഫാഷൻ ബ്രാൻഡുകൾ കോസ്മെറ്റിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നവർക്കെതിരെ കഠിന പിഴയാണ് ഭരണകൂടം ഈടാക്കുന്നത്.

ഇപ്പോഴിതാ കമ്യൂണിസ്റ്റ് രാജ്യം സ്ത്രീകൾ ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ചരിത്രപരമായി ചുവപ്പ് നിറത്തിന് കമ്മ്യൂണിസവുമായി ബന്ധമുണ്ട്. അതിനാലാണ് ഉത്തര കൊറിയൻ ഭരണകൂടം സ്ത്രീകൾ ചുവപ്പ് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് തടയുന്നത്. അധികമായി മേക്ക്അപ്പ് ധരിക്കുന്നത് പശ്ചാത്യ സ്വാധീനത്തിൻ്റെ അടയാളമാണെന്നും അത് കമ്മ്യൂണിസ്റ്റ് ആശയമല്ലെന്നും ഉത്തര കൊറിയൻ ഭരണകൂടം നിർദേശേം നൽകുന്നത്.

ALSO READ : അറിയാതെ പോലും കാല് പെടരുത് മരണം ഉറപ്പ്; ഇത് കോസ്റ്ററീക്കയിലെ ഗുണാ കേവ്

അതേസമയം ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ സ്ത്രീകൾ ഒന്നും കൂടി സൗന്ദര്യമുള്ളവരായി കാണപ്പെടാൻ സാധ്യതയുണ്ട്. അത് ഉത്തര കൊറിയയുടെ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുധമാകുമെന്ന് ഭയമാണ് ഭരണകൂടത്തെ കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചത്. വളരെ കുറഞ്ഞ മേക്കപ്പ് ഇടാൻ മാത്രമാണ് സ്ത്രീകൾക്ക് കിം ജോങ് ഉൻ ഭരണകൂടം അനുവദിക്കാറുള്ളത്.

മേക്കപ്പ് മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് പറഞ്ഞുകൊണ്ട് ഉത്തര കൊറിയ മറ്റ് ചില ഫാഷൻ ഉൽപനങ്ങളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിട്ടുണ്ട്. സ്കിൻ ഫിറ്റ് പാൻ്സുകൾ, നീല ജീൻസുകൾ, കാത് കുത്തുന്നത് പോലെ ശരീരത്തിലെ മറ്റ് ഇടങ്ങളിൽ പാടില്ല, ചില പ്രത്യേക സ്റ്റൈലിൽ മാത്രമെ മുടി വെട്ടാനും വളർത്താനും സാധിക്കൂ. ഈ സ്റ്റൈലിൻ്റെ പട്ടിക ഭരണകൂടം തന്നെ നിർദേശിച്ചിട്ടുണ്ട്.

ചില ഫാഷനും സ്റ്റൈലും കിം ജോങ് ഉന്നിൻ്റെ സ്വകാര്യമായി ആവശ്യങ്ങളെ മുൻ നിർത്തിയും വിലക്കിട്ടുണ്ട്. കറുത്ത നിറത്തിലുള്ള നീളൻ കോട്ടുകൾ ആരും ഉപയോഗിക്കാൻ പാടില്ല, കിം ജോങ്ങിനെ പോലെ മുടി വെട്ടാൻ പാടില്ല എന്നിങ്ങിനെ. ഇത് സ്വേച്ഛാധിപതിയെ അനുകരിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇങ്ങനെയൊരു വിലക്കേർപ്പെടുത്തിയത്. ഇവ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘവും ഉത്തര കൊറിയയിലുണ്ട്.

ഈ നിയമങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശനമായ നടപടിയാകും ഭരണകൂടം എടുക്കുക. പിഴ, പൊതുനിരത്തിൽ നിർത്തുക, വസ്ത്രം വലിച്ച് കീറുക ഉൾപ്പെടെയുള്ള പിഴ ഇത്തരക്കാർക്ക് ഭരണകൂടം നൽകും.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ