5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Nigeria Attack: നൈജീരിയയിൽ ചാവേറാക്രമണം; 18 മരണം, കൊല്ലപ്പെട്ടവരിൽ കുട്ടികളും ഗർഭിണികളും

Suicide Attacks In Nigeria: വിവാഹ വേദിയിലേക്ക് കൈക്കുഞ്ഞുമായെത്തിയ ഒരു സ്ത്രീയാണ് പൊട്ടിത്തെറിച്ചതെന്നും സംസ്ഥാന പൊലീസ് വക്താവ് നഹൂം കെന്നത്ത് ദാസോ പറഞ്ഞു. ഇതിന് പുറമെ, ശവസംസ്കാര ചടങ്ങിലും ആശുപത്രിയിലും സ്ഫോടനമുണ്ടായിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണെന്നാണ് വിവരം.

Nigeria Attack: നൈജീരിയയിൽ ചാവേറാക്രമണം; 18 മരണം, കൊല്ലപ്പെട്ടവരിൽ കുട്ടികളും ഗർഭിണികളും
Attacks In Nigeria. (Represental Image)
Follow Us
neethu-vijayan
Neethu Vijayan | Published: 30 Jun 2024 12:15 PM

നൈജീരിയയിൽ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളിൽ ചാവേർ ആക്രമണം (Suicide Attacks In Nigeria). സംഭവത്തിൽ 18 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ശനിയാഴ്ചയാണ് അതിദാരുണമായ ആക്രമണം നടന്നത്. വിവാഹവേദിക്ക് പുറമെ, ശവസംസ്കാര ചടങ്ങിലും ആശുപത്രിയിലും സ്ഫോടനമുണ്ടായിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണെന്നാണ് വിവരം.

കുട്ടികളും സ്ത്രീകളും ഗർഭിണികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെതായി ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു സ്ഥിരീകരിച്ചു. വിവാഹ വേദിയിലേക്ക് കൈക്കുഞ്ഞുമായെത്തിയ ഒരു സ്ത്രീയാണ് പൊട്ടിത്തെറിച്ചതെന്നും സംസ്ഥാന പൊലീസ് വക്താവ് നഹൂം കെന്നത്ത് ദാസോ പറഞ്ഞു. സ്ത്രീ തൻ്റെ കൈവശമുണ്ടായിരുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) തിരക്കേറിയ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് വച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: തര്‍ക്കത്തിനിടെ യുഎസില്‍ ഇന്ത്യന്‍ വംശജനെ മുഖത്തടിച്ച് കൊലപ്പെടുത്തി

കാമറൂൺ അതിർത്തിക്ക് സമീപം ആശുപത്രിയെയും വനിതാ ചാവേർ ആക്രമണക്കാരികൾ ലക്ഷ്യമിട്ടതായി പൊലീസ് അധികൃതർ പറഞ്ഞു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരുംതന്നെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. ബോക്കോ ഹറാമിൻ്റെയും വിമത വിഭാ​ഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും (ഐഎസ്ഡബ്ല്യുഎപി) ശക്തികേന്ദ്രമാണ് ബോർണോ. തീവ്രവാദ സംഘടനകൾ ഗ്രാമീണ മേഖലയിലുടനീളം ഇവിടെ സജീവമാണ്.

ഗ്വോസ പട്ടണത്തിലെകല്യാണം, ശവസംസ്കാരം, ആശുപത്രി എന്നിവ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ പതിവാണെന്നും അധികൃതർ പറയുന്നു. ഭീകരവാദ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ 15 വർഷത്തിനിടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സൈന്യം ഭീകരവാദികളെ ലക്ഷ്യം വെക്കുമ്പോളാണ് സാധാരണക്കാർക്കുനേരെ ആക്രമണം വർധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Stories