Happy New Year 2025 : കിരിബാത്തിയില്‍ പുതുവര്‍ഷമെത്തി; 2025ന് സ്വാഗതമരുളി ലോകം
New Year 2025 Arrives in Kiribati : ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനിയും മണിക്കൂറുകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ലോകം 2025നെ വരവേറ്റുകഴിഞ്ഞു. കിരിബാത്തി റിപ്പബ്ലിക്കിലെ ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിടിമതി ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ന്യൂസിലന്‍ഡിലെ ചഥം ദ്വീപിലാണ് അടുത്തതായി പുതുവര്‍ഷമെത്തുന്നത്. ഇന്ത്യന്‍ സമയം 3.45നാണ് ഈ ദ്വീപില്‍ 2025 തുടങ്ങുന്നത്
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനിയും മണിക്കൂറുകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ലോകം 2025നെ വരവേറ്റുകഴിഞ്ഞു. കിരിബാത്തി റിപ്പബ്ലിക്കിലെ ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിടിമതി ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ന്യൂസിലന്‍ഡിലെ ചഥം ദ്വീപിലാണ് അടുത്തതായി പുതുവര്‍ഷമെത്തുന്നത്. ഇന്ത്യന്‍ സമയം 3.45നാണ് ഈ ദ്വീപില്‍ 2025 തുടങ്ങുന്നത്. പുതുവര്‍ഷം തുടര്‍ന്ന് ഓരോ രാജ്യത്തും/പ്രദേശത്തും എത്തുന്ന ക്രമം ചുവടെ (ഇന്ത്യന്‍ സമയം, പ്രദേശം എന്നീ ക്രമത്തില്‍)
- 4.30-ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡ്, വെല്ലിങ്ടണ്‍, ടോംഗയിലെ നുകുഅലോഫ, സമോവയിലെ അപിയ തുടങ്ങിയവ
- 5.30-റഷ്യയിലെ അനഡിര്‍, ഫിജിയിലെ സുവ തുടങ്ങിയ സ്ഥലങ്ങളില്‍
- 6.30-ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, കാന്‍ബറ, സോളമന്‍ ഐലന്‍ഡിലെ ഹൊനൈറ തുടങ്ങിയവ
- 7-ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്, ബ്രോക്കണ്‍ ഹില്‍, സെഡുന
- 7.30-ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍, പാപുവ ന്യൂഗിനിയയിലെ പോര്‍ട്ട് മോറെസ്ബി, ഗുവാമിലെ ഹഗട്‌ന
- 8-ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍, ആലിസ് സ്പ്രിങ്‌സ്, ടെന്നന്റ് ക്രീക്ക്
- 8.30-ജപ്പാനിലെ ടോക്കിയോ, ദക്ഷിണ കൊറിയയിലെ സിയോള്‍, ഉത്തര കൊറിയയിലെ പ്യോങ്യാങ് തുടങ്ങിയവ
- 8.45-വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ
- 9.30-ചൈന, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍
- 10.30-ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, കംബോഡിയ
- 11-മ്യാന്‍മര്‍
- 11.30-ബംഗ്ലാദേശ്, കിര്‍ഗിസ്ഥാന്‍, ഭൂട്ടാന്‍
- 11.45-നേപ്പാള്‍
- 12.00-ഇന്ത്യ, ശ്രീലങ്ക
- 12.30-പാകിസ്ഥാന്‍
- 1.00-അഫ്ഗാനിസ്ഥാന്‍
- 1.30-അസര്‍ബൈജാന്‍, യുഎഇ, ഒമാന്‍, മൗറിഷ്യസ് തുടങ്ങിയവ
- 2.00-ഇറാന്‍
- 2.30-റഷ്യയിലെ മോസ്‌കോ, തുര്‍ക്കി, ഇറാഖ്, കെനിയ
- 3.30-ഗ്രീസ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, റൊമേനിയ
- 4.30-ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, അല്‍ജീരിയ
- 5.30-യുകെ, പോര്‍ച്ചുഗല്‍, ഘാന,
- 6.30-കേപ് വെര്‍ഡെ, കാബോ വെര്‍ഡെ
- 7.30-ഗ്രീന്‍ലാന്‍ഡ്
- 8.30-ബ്രസീല്‍, അര്‍ജന്റീന
- 9.00-കനേഡിയന്‍ പ്രവിശ്യയാ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍
- 9.30-കനേഡിയയിലെ മറ്റ് ചില പ്രദേശങ്ങള്‍, വെനസ്വേല, പ്യൂട്ടോ റികോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്
- 10.30-യുഎസ്എയിലെ ന്യുയോര്‍ക്ക്, വാഷിങ്ടണ്‍ സിറ്റി തുടങ്ങിയവ
- 11.30-മെക്‌സിക്കോ, ഗ്വാട്ടെമല, യുഎസ്എയിലെ ചിക്കാഗോ
- 12.30-കാനഡയിലെ കാള്‍ഗറി, യുഎസ്എയിലെ ഡെന്‍വെര്‍, കാനഡയിലെ എഡ്‌മോണ്ടന്‍ തുടങ്ങിയവ
- 13.30-യുഎസ്എയിലെ ലോസ് ആഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ലാസ് വെഗസ് തുടങ്ങിയവ
- 14.30-യുഎസ്എയിലെ അലാസ്‌ക
- 15.00-മാര്‍ക്വേസസ് ഐലന്‍ഡ്
- 15.30-യുഎസിലെ ഹൊനൊലുലു, ദ്വീപ്രാഷ്ട്രമായ കുക്ക് ഐലന്‍ഡ് തുടങ്ങിയവ
- 16.30-പസഫിക് സമുദ്രത്തിലെ അലൊഫി, ജാര്‍വിസ് ദ്വീപുകള്‍
- 17.30-പസഫിക് സമുദ്രത്തിലെ ബേക്കര്‍, ഹൗലാന്‍ഡ് ദ്വീപുകള്‍
പുതുവർഷം വരവേൽക്കാൻ ഒരുങ്ങി ലോകം; ഇത്തവണ ആദ്യമെത്തുക ഇവിടെ; കൊച്ചിയിൽ കർശന സുരക്ഷ