New Virus Outbreak In China: ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം? ആശുപത്രികൾ നിറയുന്നു

Human Metapneumovirus in China: സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. എന്നാൽ ഇതിനെ കുറിച്ച് ചൈനയോ ലോകാരോഗ്യ സംഘടനയോ യാതൊരു സ്ഥിരീകരണവും ഇതുവരെ നൽകിയില്ല.

New Virus Outbreak In China: ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം? ആശുപത്രികൾ നിറയുന്നു

Hmpv

Published: 

03 Jan 2025 07:07 AM

ബീജിംഗ്: ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം ഉണ്ടായി അഞ്ച് വർഷത്തിന് ശേഷം
ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. എന്നാൽ ഇതിനെ കുറിച്ച് ചൈനയോ ലോകാരോഗ്യ സംഘടനയോ യാതൊരു സ്ഥിരീകരണവും ഇതുവരെ നൽകിയില്ല.

ആശുപത്രികളിൽ ​രോ​ഗികളുടെ തിരക്ക് വർദ്ധിച്ചതായും മാസ്ക ധരിച്ച ​രോ​ഗികളുള്ള വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. SARS‑CoV‑2 (COVID-19) എന്ന എക്സ് ഹാന്‍ഡിലിലാണ് ഇതു സംബന്ധിച്ച വീഡിയോകളും വിവരങ്ങളും പുറത്തുവരുന്നത്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്നും അഭ്യൂഹങ്ങള്‍ നിറയുകയാണ്. രാജ്യത്തെ കുട്ടികളുടെ ആശുപത്രിയിൽ ന്യുമോണിയ ബാധ ഉയരുന്നതായും റിപ്പോർട്ട് ഉണ്ട്.

Also Read: മയക്കുമരുന്ന് വിതരണം; ദുബായിൽ യുവതിയ്ക്ക് അഞ്ച് വർഷം തടവ്

ശൈത്യകാലമായതിനാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ഡിസംബർ 16 മുതൽ 22 വരെയുള്ള കാലയളവിൽ ശ്വസന സംബന്ധമായ രോഗങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട് എന്ന് ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ അത് എച്ച്എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.

 

പുതിയ വൈറസ് കൂടുതലായും ശ്വാസകോശത്തെ ബാധിക്കുന്നതായാണ് റിപ്പോർട്ട് . പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. 2001-ലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇ‌തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ പറയുന്നു.ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും. നിലവിൽ ഈ രോ​ഗത്തിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദ​ഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ