5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Traffic Laws: ഈ വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ ‘പണി’; യുഎഇയിൽ ട്രാഫിക് നിയമങ്ങളിൽ അടിമുടി മാറ്റം

New UAE Traffic Law 2025: ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും തെറ്റായി നൽകുകയോ നൽകാൻ വിസമ്മതിച്ചാലോ അറസ്റ്റ് ചെയ്യാനുള്ള അവകാശം പുതിയ നിയമത്തിൽ പറയുന്നു. അപകടമുണ്ടാക്കി ഒളിച്ചോടാൻ ശ്രമിച്ചാലും പോലീസ് പരിശോധനയിൽ നിന്നു കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ ലഭിക്കുന്നതാണ്.

UAE Traffic Laws: ഈ വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ ‘പണി’; യുഎഇയിൽ ട്രാഫിക് നിയമങ്ങളിൽ അടിമുടി മാറ്റം
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Mar 2025 06:44 AM

ദുബായ്: യുഎയിലുടനീളം ട്രാഫിക് നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾ. പരിഷ്കരിച്ച പുതിയ നിയമം ഈ മാസം 29 മുതൽ നിലവിൽ വരും. ലഹരിഉപയോ​ഗിച്ച ശേഷം വാഹനമോടിച്ചാൽ ശിക്ഷാനടപടികൾ കടുക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ വരെ നിയമത്തിൽ പറയുന്നുണ്ട്. വാഹനവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

ലഹരി ഉപയോ​ഗിച്ച് വാഹനമോടിച്ച് അപകടമുണ്ടായാൽ വൻ തുക പിഴയും ഈടാക്കും. ലഹരി അടങ്ങിയ മറ്റ് വസ്തുക്കൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നതും ഗുരുതര ഗതാഗത നിയമ ലംഘനമായി കണക്കാക്കും. അപകടമുണ്ടാക്കി ആർക്കെങ്കിലും പരുക്കോ ജീവഹാനിയോ സംഭവിച്ചാൽ ഡ്രൈവറിന് തടവ് ശിക്ഷ നൽകാനാകും. പൊതുമുതൽ നശിപ്പിച്ചാൽ അറസ്റ്റ് ഉറപ്പാണ്.

ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും തെറ്റായി നൽകുകയോ നൽകാൻ വിസമ്മതിച്ചാലോ അറസ്റ്റ് ചെയ്യാനുള്ള അവകാശം പുതിയ നിയമത്തിൽ പറയുന്നു. അപകടമുണ്ടാക്കി ഒളിച്ചോടാൻ ശ്രമിച്ചാലും പോലീസ് പരിശോധനയിൽ നിന്നു കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ ലഭിക്കുന്നതാണ്.

നിങ്ങൾ ഓടിക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുള്ള ഉണ്ടെങ്കിലും പിടിച്ചെടുക്കാനുള്ള അധികാരമുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും നിർദ്ദേശമുണ്ട്. ബ്രേക്ക്, ലൈറ്റുകൾ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം. അല്ലാത്ത വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കും. ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷയാണ് നൽകുക.

വാഹനത്തിന്റെ സാങ്കേതിക സംവിധാനം, നിറം, എൻജിൻ, ശബ്ദം എന്നിവയിൽ അധികൃതരുടെ അനുമതി കൂടാതെ മാറ്റം വരുത്തിയാൽ വാഹനം പിടിച്ചെടുക്കാനുള്ള അധികാരം പുതിയ നിയമത്തിലുണ്ട്. രാജ്യം അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസൻസുമായി വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ 2000–10,000 ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് മാസത്തിൽ കുറയാത്ത തടവും 5000 – 50000 ദിർഹം പിഴയും ലഭിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ

കുറഞ്ഞ പ്രായം: അപേക്ഷകന് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം (ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി).

മെഡിക്കൽ പരിശോധന: ലൈസൻസിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പ്രകാരം അപേക്ഷകൻ ഒരു മെഡിക്കൽ പരിശോധനയിൽ വിജയിക്കുകയും അല്ലെങ്കിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് അനുസൃതമായി ഒരു അംഗീകൃത മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

ഡ്രൈവിംഗ് ടെസ്റ്റ്: നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അപേക്ഷകൻ ഒരു ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കണം.