Nepal plane crash : കാഠ്മണ്ഡു വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു 18 പേർ മരിച്ചു

Nepal Plane Crash Video: സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ എല്ലാ നേപ്പാളി എയർലൈനുകളും തങ്ങളുടെ വ്യോമാതിർത്തിയിൽ പറക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Nepal plane crash : കാഠ്മണ്ഡു വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു 18 പേർ മരിച്ചു

plane crash in kathmandu, Image Credit source: TV9 MARATHI

Published: 

24 Jul 2024 13:21 PM

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച 19 പേരുമായി പറന്ന വിമാനം തകർന്നു വീണു. ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചതായാണ് വിവരം. നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം സൗര്യ എയർലൈൻസിൻ്റേതാണ്.

പൊഖാറയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
ശൗര്യ എയർലൈൻസിൻ്റെ എംപി സിആർജെ 200 എന്ന വിമാനം റൺവേ 2ൽ നിന്ന് പൊഖാറയിലേക്ക് പറന്നുയർന്നെങ്കിലും സാങ്കേതിക തകരാർ മൂലം വിമാനത്തിന് തീപിടിച്ച് കനത്ത പുകപടലങ്ങളോടെ നിലത്തു വീണു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കാഠ്മണ്ഡു വാലി പോലീസ് വക്താവ് ദിനേഷ് രാജ് മൈനാലി പറഞ്ഞു. നേപ്പാൾ പോലീസും രക്ഷാപ്രവർത്തനത്തിലാണ്.

 

18 പേർ മരിച്ചു

അപകടസ്ഥലത്ത് നിന്ന് 18 മൃതദേഹങ്ങളാണ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ക്യാപ്റ്റൻ എംആർ ശാക്യയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിന് തീപിടിച്ചതിനെത്തുടർന്ന് പുക ഉയർന്നതായി ന്യൂസ് പോർട്ടൽ ഖബർഹുബ് റിപ്പോർട്ട് ചെയ്തു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വിമാനം റൺവേയുടെ തെക്കേ അറ്റത്ത് നിന്ന് പറന്നുയരുകയായിരുന്നു, പെട്ടെന്ന് തിരിഞ്ഞ് ചിറകിൻ്റെ അഗ്രം നിലത്ത് തട്ടി ഉടൻ തീപിടിച്ചു. ഇതിനുശേഷം, റൺവേയുടെ കിഴക്കുവശത്തുള്ള ബുധ എയർ ഹാംഗറിനും റഡാർ സ്റ്റേഷനും ഇടയിലേക്ക് വീഴുകയായിരുന്നു.

 

നേപ്പാളിലെ വ്യോമയാന വ്യവസായം

ബൊംബാർഡിയർ സിആർജെ 200 ജെറ്റുകൾ മാത്രമാണ് ശൗര്യ എയർലൈൻസ് വിമാനങ്ങൾക്കായി ഉപയോഗിക്കുന്നത്. നേപ്പാളിലെ വ്യോമയാന വ്യവസായം അടുത്തിടെ വളരെയധികം വളർന്നിരുന്നു. ചരക്കുകളും ആളുകളെയും വിനോദസഞ്ചാരികളെയും വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇവർ അടുത്തിടെ ആരംഭിച്ചിരുന്നതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.

എന്നാലും, പരിശീലനവും അറ്റകുറ്റപ്പണിയും കാര്യക്ഷമമല്ലാത്തതിനാൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട് ഇവിടെ. ഈ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ എല്ലാ നേപ്പാളി എയർലൈനുകളും തങ്ങളുടെ വ്യോമാതിർത്തിയിൽ പറക്കുന്നത് നിരോധിച്ചിട്ടുണ്ട്.

നേരത്തെ, 2023 ജനുവരിയിൽ യെതി എയർലൈൻസിന്റെ വിമാനം അപകടത്തിൽപ്പെട്ട് 72 പേരോളം മരിച്ചിരുന്നു. പൈലറ്റുമാർ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിച്ചതാണ് അന്ന്അപകടത്തിലേക്ക് നയിച്ചതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?