5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nepal floods: നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു; ബീഹാറിൽ ജാഗ്രതാ നിർദേശം

Nepal landslides and flooding: നേപ്പാളിലെ കനത്ത മഴയെത്തുടർന്ന് ബിഹാർ സർക്കാർ സംസ്ഥാനത്തിൻ്റെ മുഴുവൻ വടക്കൻ മേഖലയിലും മുന്നറിപ്പ് പുറപ്പെടുവിച്ചു.

Nepal floods: നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു; ബീഹാറിൽ ജാഗ്രതാ നിർദേശം
നേപ്പാളിൽ വെള്ളപ്പൊക്കം ( IMAGE -PTI)
aswathy-balachandran
Aswathy Balachandran | Published: 29 Sep 2024 10:43 AM

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നേപ്പാളിൽ 112 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായതിനാൽ നിരവധി പേരെ കാണാതായതായിട്ടുണ്ട്. ഇതിനെത്തുടർന്ന് ശനിയാഴ്ച ബിഹാറിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് അധികൃതർ നൽകി. കാഠ്മണ്ഡു താഴ്‌വരയിലെ 16 പേർ ഉൾപ്പെടെ നേപ്പാളിൽ 79 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട് ളിലെ ​ഗതാ​ഗതം നിരോധിച്ചിരിക്കുകയാണ്.

അടിയന്തര യോഗം വിളിച്ചു

നേപ്പാൾ ആക്ടിംഗ് പ്രധാനമന്ത്രിയും നഗരവികസന മന്ത്രിയുമായ പ്രകാശ് മാൻ സിംഗ്, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഉൾപ്പെടെ വിവിധ മന്ത്രിമാരുമായി അടിയന്തര യോഗം വിളിച്ചു ചേർത്തു. യോ​ഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നിർദ്ദേശം നൽകി. നേപ്പാളിലെ എല്ലാ സ്കൂളുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാനും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും താൽക്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും പ്രധാന ട്രാൻസ്മിഷൻ ലൈൻ തടസ്സപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച കാഠ്മണ്ഡുവിൽ പൂർണമായി വൈദ്യുതി മുടങ്ങി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ പ്രവേശന വഴികളും തടസ്സപ്പെട്ടിരിക്കുകയാണ്.

ALSO READ – നസ്രല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പ്രത്യാക്രമണത്തിന് ഒരുങ്ങി ലെബനൻ

കാഠ്മണ്ഡുവിൽ 226 വീടുകൾ വെള്ളത്തിനടിയിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേപ്പാൾ പോലീസിൽ നിന്നുള്ള മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ രക്ഷാസംഘത്തെ ദുരിതബാധിത പ്രദേശങ്ങളിൽ സഹായിക്കാൻ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബിഹാറിൽ കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ്

നേപ്പാളിലെ കനത്ത മഴയെത്തുടർന്ന് ബിഹാർ സർക്കാർ സംസ്ഥാനത്തിൻ്റെ മുഴുവൻ വടക്കൻ മേഖലയിലും മുന്നറിപ്പ് പുറപ്പെടുവിച്ചു. കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗണ്ഡക്, കോസി, മഹാനന്ദ, മറ്റ് നദികളിൽ കനത്ത ഒഴുക്ക് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്.

ഗണ്ഡക്, കോസി, ബാഗ്മതി നദികളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതുകാരണം ഇപ്പോൾ തന്നെ ബീഹാറിലെ 13 ജില്ലകളിലും വെള്ളപ്പൊക്കമുണ്ട്. 141,000-ത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൺ, ഷിയോഹർ, ഗോപാൽഗഞ്ച്, സിവാൻ, സിതാമർഹി, അരാരിയ, കിഷൻഗഞ്ച്, പൂർണിയ, സുപൗൾ, മധേപുര, മുസാഫർപൂർ, മധുബാനി എന്നീ ജില്ലകളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ സംസ്ഥാന ഏജൻസികൾ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Latest News